അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തളളി മുതിര്‍ന്ന എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍
ശരദ് പവാറിന്റെ വിശ്വസ്തനും എൻസിപി സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ അമിത്ഷായുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൂനയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ഇരുവരം രഹസ്യ കൂടിക്കാഴ്ച്ച നടത്തി എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്. മാത്രമല്ല കൂടികാഴ്ച്ചയുടെ വിവരങ്ങൾ പുറത്തുവന്നതോടെ ജയന്ത് പാട്ടീലിന്റെ നേതൃത്വത്തിൽ എൻസിപിയിലെ ഒരു വിഭാഗം എംഎൽഎമാർ കൂടി എൻഡിഎ ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും കൂടിക്കാഴ്ച്ചയിൽ ഒപ്പമുണ്ടായിരുന്നതായും വാർത്ത വന്നിരുന്നു. മന്ത്രിസഭാ വികസനം ഉടൻ നടക്കാനിരിക്കെ കൂടിക്കാഴ്ച്ച വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. വിവിധ പരിപാടികൾക്കായി അമിത് ഷാ പൂനയിൽ തുടരുകയാണ്, അതും അഭ്യൂഹം ശക്തിപെടാൻ കാരണമായി
എന്നാൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തളളി മുതിര്‍ന്ന എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ രംഗത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി-ശിവസേന സഖ്യസര്‍ക്കാരില്‍ ചേര്‍ന്ന എന്‍സിപി അജിത് പവാര്‍ ക്യാമ്പിലേക്ക് കൂടുമാറ്റത്തിനൊരുങ്ങുകയാണ് ജയന്ത് പാട്ടീല്‍ എന്നുളള അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. അമിത് ഷായും ജയന്ത് പാട്ടീലുമായി യാതൊരു തരത്തിലുമുളള കൂടിക്കാഴ്ചകളും നടന്നിട്ടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസും പ്രതികരിച്ചു. ശനിയാഴ്ച വൈകിട്ട് താന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനൊപ്പമായിരുന്നുവെന്നും പിന്നീട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അനില്‍ ദേശ്മുഖ്, രാജേഷ് ടോപെ, സുനില്‍ ഭുസാര എന്നിവരുമായി വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. രാത്രി 1.30 വരെ അവര്‍ തനിക്കൊപ്പം വീട്ടിലുണ്ടായിരുന്നു. ശരദ് പവാറിനെ താന്‍ രാവിലെയും കണ്ടു. പൂനെയില്‍ വെച്ച് അമിത് ഷായെ താന്‍ കണ്ടുവെന്ന അഭ്യൂഹം പരത്തുന്നവര്‍ എപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്ന് പറയണമെന്നും അതിനുളള തെളിവ് കാണിക്കണമെന്നും ജയന്ത് പാട്ടീല്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുളള അഭ്യൂഹ പ്രചാരണം അവസാനിപ്പിക്കണമെന്നും പാട്ടീല്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. അജിത് പവാര്‍ ക്യാമ്പിലേക്ക് പോകാന്‍ തനിക്ക് മേല്‍ യാതൊരു വിധത്തിലുമുളള സമ്മര്‍ദ്ദങ്ങളില്ലെന്നും ആരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജയന്ത് പാട്ടീല്‍ വ്യക്തമാക്കി. തന്റെ ഏകലക്ഷ്യം എന്‍സിപിയുടെ അടിത്തറ വികസിപ്പിക്കുക എന്നത് മാത്രമാണെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ യോഗം മുംബൈയില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചേര്‍ന്ന മഹാ വികാസ് അഘാഡി ചര്‍ച്ചയില്‍ താന്‍ പങ്കെടുത്തിരുന്നു. സംഘാടക സമിതിയുടെ ഭാഗമാണ് ഞാന്‍. എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്നത് അതുകൊണ്ട് തന്നെ വ്യക്തമാണ് എന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. പിന്നീട് എന്‍സിപിയുടെ മുംബൈ ഓഫീസിലെത്തിയ ജയന്ത് പാട്ടീല്‍ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായും ജയന്ത് പാട്ടീലും തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ല. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആദ്യം വാസ്തവം എന്തെന്ന് പരിശോധിക്കണമെന്ന് ദേവേന്ദ്ര ഫട്നാവിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ മാസമാണ് പ്രമുഖ എന്‍സിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത് പവാര്‍ 8 എംഎല്‍എമാര്‍ക്കൊപ്പം ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്.
മഹാരാഷ്ട്രയ്റ്റിലെ എൻ സി പി യിൽ പിളർപ്പ് ഉണ്ടാക്കിയ അമിത് ഷാ തന്ത്രം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ചാണക്യ തന്ത്രമായിരുന്നു .പ്രതിപക്ഷ പാര്‍ടികളെയെല്ലാം ഏകോപിപിച്ച് രാഹുൽ ഗാന്ധിയെ നേതാവായി കാണിക്കുന്നത് ശരത് പവർ ആണെന്ന് ബിജെപി യും നേരത്തെ തിരിച്ചറിഞ്ഞതാണ് . അതുകൊണ്ടു തന്നെ രാഹുലിനെ നിശബ്ദമാക്കാനും പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാതിരിക്കാനും ആദ്യം ചെയ്യേണ്ടത് ശരത് പവർ എന്ന വന്മരത്തെ തങ്ങളോടൊപ്പം എത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം.
ശരത് പവാർ ബിജെപിയിലേക്ക് ചേരുകയാണ് എന്നതടക്കമുള്ള വാർത്തകൾ തുടരെ തുടരെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ശരദ്പവാറും മഹാരാഷ്ട്രയിൽ ഒരു വേദി പങ്കിട്ടതിനെ ചൊല്ലി വിവാദങ്ങളും രൂക്ഷമായിരുന്നു..അത് മോദി ശരത്പവാർ ബന്ധത്തിന് ആക്കം കൂട്ടുകയാണ് എന്നതടക്കമുള്ള വാർത്തകളും പരന്നിരുന്നു..