ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന, പുതിയ ബിസിനസ് അവസരങ്ങള്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കാശ്മീരിൽ വലിയ മാറ്റങ്ങള്‍
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളായ ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കിയിട്ട് നാല് വര്‍ഷം പിന്നിടുകയാണ്. ഇതോടെ നിരവധി മാറ്റങ്ങളാണ് കാശ്മീരില്‍ ഉണ്ടായത്. 2019 ഓഗസ്റ്റ് അഞ്ചിന് പ്രത്യേക പദവി റദ്ദാക്കിയതോടെ ‘അസാദ്ധ്യമായ ഒന്നുമില്ല’ എന്ന സന്ദേശമായിരുന്നു മോദി സര്‍ക്കാര്‍ നല്‍കിയത്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രത്യേകിച്ച് അതിര്‍ത്തിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍. എന്നാല്‍, കാശ്മീരിലെ ജനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവരുമായി സംയോജിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
70 വര്‍ഷത്തോളം കാശ്മീരിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വേര്‍തിരിച്ചിരുന്നത് ആര്‍ട്ടിക്കിള്‍ 370 ആണ്. സംസ്ഥാനത്തിന്റെ മേല്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരങ്ങള്‍ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാവൂ. 1956ല്‍ നിലവില്‍ വന്ന ഭരണഘടന അനുസരിച്ച് മറ്റ് സംസ്ഥാനങ്ങള്ക്കുള്ളതില് നിന്ന് തികച്ചും വ്യത്യസ്തമായ പദവിയാണ് ജമ്മു കാശ്മീരിന് നല്‍കിയത്. പാര്‍ലമെന്റിന് ജമ്മു കാശ്മീരിന്റെ അതിര്‍ത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ പോലും അധികാരമില്ലായിരുന്നു. ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ കാശ്മീര്‍ ജനതയ്ക്കും ലഭിച്ചിരുന്നു. സംസ്ഥാനത്തിന് സ്വന്തമായി പതാകയും ഭരണഘടനയും നിലവിലുണ്ടായിരുന്നു. പുറമേ നിന്നുള്ള ആക്രമണസന്ദര്‍ഭങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. എന്നാല്‍ ആഭ്യന്തരകലാപങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമായിരുന്നു.
ഈ പ്രത്യേക പദവിയെല്ലാം തങ്ങള്‍ക്കുള്ള അവകാശമായാണ് അവിടുത്തെ ജനങ്ങള്‍ കണ്ടിരുന്നത്. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയുടെ ഭാഗമാണ് അവരെന്ന് കാശ്മീരിലെ ജനങ്ങള്‍ വിശ്വസിച്ചിരുന്നില്ല. ജൻ സംഘ് പാര്‍ട്ടിയും ബിജെപിയും മാത്രമായിരുന്നു ഈ പ്രത്യേക അവകാശങ്ങളെ എതിര്‍ത്തിരുന്നത്. തലമുറകള്‍ കഴിയുംതോറും കാശ്മീരിലെ ജനങ്ങളുടെ മനസ് ഇന്ത്യയ്ക്കെതിരായി മാറിക്കൊണ്ടിരുന്നു.
2019ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ സാഹചര്യം മറികടക്കാനായി ആദ്യം മുന്നിട്ടിറങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ ശ്രീനഗറിലെ തെരുവുകളിലൂടെ അദ്ദേഹം നടന്നു. ജനങ്ങളുമായി സംസാരിച്ചു, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ദിവസങ്ങള്‍ക്ക് ശേഷം, ഈദ് ദിനത്തില്‍ ലാല്‍ ചൗക്ക്, ഹസ്രത്ബാല്‍ ദേവാലയം, ശ്രീനഗര്‍ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ത്യൻ സര്‍ക്കാര്‍ അവിടുത്തെ സാധാരണ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അവരെ ബോധിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് നല്ല രീതിയിലുള്ള മാറ്റങ്ങളാണ് അവിടെ ഉണ്ടായത്.