കൊച്ചി ഇന്ന് മഞ്ഞക്കടൽ! മഴയെ വെല്ലൂവിളിച്ച് ബ്ലാസ്റ്റേഴ്സ്- ജംഷദ്പൂർ എഫ്സി പോരാട്ടം
ഐഎസ്എൽ ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിലൂടെ അങ്ങനെ കഴിഞ്ഞ സീസണിലെ ബംഗുളുരുവിനെതിരായ വിവാദ പ്ലേ ഓഫ് പോരാട്ടത്തിന്റെ തോൽവിക്ക് പകരം വീട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിക്കെതിരെ ഐഎസ്എൽ പോരാട്ടത്തിലെ രണ്ടാം അങ്കത്തിനിറങ്ങുന്നത്. രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ച് വിജയക്കുതിപ്പ് തുടരാനാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. ആദ്യമത്സരത്തിൽ കളം നിറഞ്ഞ് കളിച്ച നായകൻ അഡ്രിയാൻ ലൂണയിലാണ് ആരാധകരുടെയും പ്രതീക്ഷ. ബംഗുളുരുവിനെതിരെ ബ്ലാസ്റ്റേഴ്സ് നേടിയ രണ്ട് ഗോളിലും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പങ്കാളിത്തമുണ്ടായിരുന്നു
. കളിയിലെ താരം ലൂണയാണെങ്കിലും പ്രതിരോധത്തിൽ മിലോസ് ഡ്രിൻസിച്ചും പ്രബീർ ദാസും കരുത്തുകാട്ടിയ മത്സരമായിരുന്നു ആദ്യത്തേത്. അതുകൊണ്ടുതന്നെ ഇവരിൽ നിന്നും ഇതേ മികവ് ആരാധകർ പ്രതീക്ഷിക്കുന്നുമുണ്ട്. മറ്റൊന്ന് സ്റ്റാര്‍ സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ മടങ്ങിവരവ് ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുമെന്നുറപ്പാണ്…കഴിഞ്ഞ സീസണിലെ രണ്ട് കളിയിലും ജംഷഡ്പൂരിനെതിരെ ദിമിത്രിയോസ് സ്കോര്‍ ചെയ്തിരുന്നു. ക്വാമ പെപ്രയും ഡൈയ്സുകെ സകായും അഡ്രിയാൻ ലൂണയും ചേരുമ്പോൾ കൊച്ചിയിലെ കാണികളെ കോരിത്തരിപ്പിക്കുന്ന നിമിഷങ്ങളുണ്ടാകുമെന്ന് തീർച്ചയാണ്. മറ്റൊരു കാര്യം മുന്നേറ്റ താരം ഇഷാൻ പണ്ഡിത, യുവ മധ്യനിര താരം സൗരവ് മണ്ഡൽ, മലയാളി താരം രാഹുൽ കെപി. വിങ്ങറായ ബ്രൈസ് മിറാൻഡ എന്നിവർ ജംഷദ്പൂർ എഫ്സിക്കെതിരായ മത്സരത്തിൽ ഉണ്ടാവില്ല. ഈ നാല് പേരും ഞായറാഴ്ചത്തെ മത്സരത്തിൽ സെലക്ഷന് ലഭ്യരല്ലെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതിൽ രാഹുൽ കെപിയും, ബ്രൈസ് മിറാൻഡയും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന കളിക്കാരാണ്. ശനിയാഴ്ചയാണ് അവർ തിരിച്ചെത്തിയത്. അതിനാലാണ് ഈ താരങ്ങൾക്ക് ജംഷദ്പുർ എഫ്സിക്കെതിരെ പുറത്തിരിക്കേണ്ടിവരുന്നതെന്നാണ് സൂചനകൾ.
എന്നാൽ ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെതിരെ ഗോൾരഹിത സമനില വഴങ്ങിയാണ് ജംഷഡ്പൂരിന്റെ വരവ്. ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുമ്പോൾ ആദ്യ ഗോളും ആദ്യ ജയവും കൊച്ചിയിൽ ജംഷഡ്പൂര്‍ പ്രതീക്ഷിക്കുന്നുണ്ടാകും. ബ്ലാസ്റ്റേസും ജംഷഡ്പൂരും ലീഗിലിതുവരെ 14 തവണ കൊമ്പുകോർത്തിട്ടുണ്ട്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. പതിനാലിൽ നാല് കളിയിൽ ബ്ലാസ്റ്റേഴ്സും മൂന്നെണ്ണത്തിൽ ജംഷഡ്പൂരും വിജയം സ്വന്തമാക്കിയപ്പോള്‍ ഏഴ് കളികൾ സമനിലയില്‍ അവസാനിക്കുകയായിരുന്നു. മറ്റൊരുകാര്യം എന്ന് പറയുന്നത് വില്ലാനായി എത്തുന്ന മഴയാണ്. കൊച്ചിയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നുണ്ട്. മഴ ഇന്നും തുടരും എന്ന് തന്നെയാണ് കാലാവസ്ഥാ മുന്നറിയിപ്പുള്ളത്.
രണ്ടു ദിവസത്തെ മഴയിൽ കുതിർന്ന മൈതാനം, മഴ ഭീഷണി ഇതിനോടെല്ലാം തന്നെയായിരിക്കും ഇരു ടീമുകളും ആദ്യം മത്സരിക്കേണ്ടിവരിക എന്നുള്ളതാണ്. എന്നാൽ നമ്മുറിക്കാം ഇതിനൊക്കെ അപ്പുറമാണ് കളിയാവേശം. മഴ ഭീഷണിയൊന്നും അങ്ങനെ മഞ്ഞപ്പട ആരാധകരുടെ ആവേശതെതെ ബാധിക്കില്ല എന്നുറപ്പാണ്. കഴിഞ്ഞ തവണയും മത്സരത്തിനിടെ മഴയുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് വിജയത്തിലേക്കെത്താൻ നമ്മുടെ മഞ്ഞ്പടയ്ക്ക് സാധിച്ചിരുന്നു. നമ്മുക്കറിയാം നമ്മുടെ കലൂർ ജവഹൽലാൽനെഹ്റു സ്റ്റേഡിയം എന്നു പറയുന്നത് ഫിഫാ നിലവാരത്തിലുള്ളതാണ് . അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾക്കെല്ലാം തന്നെ വേദിയായ സ്റ്റേഡിയമാണ്. മാത്രമല്ല എത്ര മഴ പെയ്താലും വെള്ളക്കെട്ടുപോലുള്ള ഭീഷണിയൊന്നും ഇല്ലാത്ത സൂഗമായി വെള്ളം ഒഴുകിപോകാനുള്ള ഒരു ഡ്രൈനേജ് സംവിധാനമുള്ള സ്റ്റേഡിയമാണ്. അത് കൊണ്ടുതന്നെ മഴ അത്തരത്തിലുള്ള ഒരു പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്ന സൂചന കൂടി അധികൃതർ നൽകുന്നുണ്ട്.അത് തന്നെ മഞ്ഞപ്പടയുടെ ആരാധകരുടെയും ആത്മവിശ്വാസം എന്ന് പറയുന്നത്. ജംഷഡ്പൂർ വലിയ എതിരാളികളാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഇനി മണിക്കൂറുകൾ മാത്രമുള്ള കാത്തിരിപ്പാണ്. കാത്തിരിക്കാം മഞ്ഞപ്പടയുടെ വിജയകുതിപ്പിനായി.
.