‘ലാൽ സലാം’; തമിഴ്നാട്ടിൽ വിതരണം ഏറ്റെടുത്ത് റെഡ് ജയന്റ് മൂവീസ്
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസ് സ്വന്തമാക്കി. 2024 പൊങ്കൽ നാളിൽ ചിത്രം തീയേറ്ററുകളിലെത്തും.
വിഷ്ണു വിശാൽ, വിക്രാന്ത് ചിത്രത്തിൽ അഥിതി വേഷത്തിൽ രജനികാന്ത് എത്തുന്നു. റിലീസ് ഡേറ്റ് പോസ്റ്ററിൽ വിഷ്ണു വിശാലും രജനീകാന്തും നിൽക്കുന്നത് കാണാം. ഒരു പഴയ കാറിന് മുന്നിൽ രജനികാന്ത് നിൽക്കുന്നതും പോസ്റ്ററിൽ നിന്ന് വ്യക്തം. വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സംഗീതം – എ ആർ റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ്‍ ഭാസ്കർ, പി ആർ ഒ – ശബരി