പരിക്കില്‍ ആശങ്ക, ഹാര്‍ദിക് ന്യൂസിലന്‍ഡിനെതിരെ കളിക്കില്ല..!
ബൗളിംഗിനിടെ ഇടതുകാലിന് പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ കളിക്കില്ല. താരത്തിന്റെ പരുക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇടതു കാലിന്റെ ആംഗിളിന് പരുക്കേറ്റ താരത്തിനെ സ്കാനിംഗിന് വിധേയനാക്കിയിട്ടുണ്ട്.മത്സരത്തിലെ ഒന്‍പതാം ഓവറില്‍ പന്തെറിയുന്നതിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിലാണ് ഹാര്‍ദിക്കിന് പരുക്കേറ്റത്.
‘ഹാര്‍ദിക്കിന്റെ പരുക്കില്‍ വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്നും അത്ര സാരമുളളതല്ലെന്നും രോഹിത് മത്സര ശേഷം വ്യക്തമാക്കിയിരുന്നു.ഹാര്‍ദിക്കിന് അല്‍പ്പം വേദന അനുഭവപ്പെട്ടു. വിഷമിക്കേണ്ട കാര്യമൊന്നുമില്ല. പരുക്ക് അത്ര സാരമുള്ളതല്ല. നാളെ രാവിലെ അവന് എങ്ങനെ ഉണ്ടെന്ന് നമുക്ക് നോക്കാം, തുടര്‍ന്ന് എങ്ങനെ മുന്നോട്ട് പോകണമെന്ന് പ്ലാന്‍ ചെയ്യാം’ രോഹിത് ശര്‍മ്മ പറഞ്ഞു.
താരം ടീമിലെത്തിയില്ലെങ്കില്‍ ന്യൂസിലന്‍ഡിനെതിരെ സൂര്യകുമാറും ഷമിയും ടീമിലെത്തും അങ്ങനെയെങ്കില്‍ ഷര്‍ദൂല്‍ താക്കൂര്‍ പുറത്തിരിക്കേണ്ടി വരും. ഇന്ത്യക്ക് ആറാമത്തെ ബാറ്ററും ബൗളറുമാണ് ഹാര്‍ദിക്കിന്റെ പരുക്കിനെ തുടര്‍ന്ന് നഷ്ടമാകുന്നത്. ഇത് ടീമിന്റെ സന്തുലനത്തെയും ബാധിക്കും.
മുടന്തിയാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. ബംഗ്ലദേശിനെതിരെ തന്റെ ആദ്യ ഓവറിലെ മൂന്നു പന്തുകള്‍ എറിഞ്ഞതിനു പിന്നാലെയായിരുന്നു താരത്തിനു പരുക്കേറ്റത്. പാണ്ഡ്യയുടെ ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ വിരാട് കോഹ്ലിയാണ് പിന്നീട് എറിഞ്ഞു തീര്‍ത്തത്.