ഏഷ്യൻ പാരാ ഗെയിംസ് 2023: 111 മെഡലുകള്‍ നേടി ഇന്ത്യ
Posted On October 28, 2023
0
401 Views

ചൈനയിലെ ഹാങ്ചോയില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസില്‍ മികച്ച നേട്ടവുമായി ഇന്ത്യ. ഏഷ്യൻ പാരാ ഗെയിംസിന്റെ നാലാം ദിവസും ഫൈനല്‍ ദിനവുമാണ് ഇന്ന്. ഇതുവരെ ഇന്ത്യ 111 മെഡലുകളാണ് നേടിയത്. 29 സ്വര്‍ണ്ണ മെഡലുകളും 31 വെള്ളി മെഡലുകളും 51 വെങ്കല മെഡലുകളും ഇന്ത്യ സ്വന്തമാക്കി.
ഇന്ന് 12 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഇതില്‍ നാല് സ്വര്‍ണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും 6 വെങ്കല മെഡലുകളുമുണ്ട്. പുരുഷന്മാരുടെ 400 മീറ്റര്‍ T47 ഫൈനലില്‍ ദിലീപ് മഹാദു ഗാവിറ്റ് സ്വര്‍ണ്ണം നേടി. ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യ ആദ്യമായാണ് 100 മെഡല്‍ കടക്കുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025