വാക്കര് കൊണ്ട് പിതാവിനെ തലയ്ക്കടിച്ച് കൊന്നു; 26കാരൻ അറസ്റ്റില്
Posted On November 24, 2023
0
339 Views

പിതാവിനെ വാക്കര് കൊണ്ട് അടിച്ചുകൊന്ന കേസില് മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര ഈരേശേരിയില് സെബിൻ ക്രിസ്റ്റ്യനെ (26) യാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
സെബിന്റെ പിതാവ് സെബാസ്റ്റ്യൻ (65) ഇക്കഴിഞ്ഞ 21ന് മെഡിക്കല് കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.