ആര്.എസ്.എസ്.-ബി.ജെ.പി പരിപാടി; രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണിതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്കരിക്കുന്നത്.
ആര്.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ജനുവരി 22നാണ് ചടങ്ങ്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയ ഗാന്ധി, ലോക്സഭ നേതാവ് അധിര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.
”മതം ഒരാളുടെ സ്വകാര്യതയാണ്. എന്നാല്‍ ബി.ജെ.പിയും ആര്.എസ്.എസും അയോധ്യ ക്ഷേത്രം ഒരു രാഷ്ട്രീയ പരിപാടിയാക്കി മാറ്റി. ബി.ജെ.പി, ആര്.എസ്.എസ് നേതാക്കള്‍ ചേര്‍ന്ന് പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടിയുപയോഗിക്കുകയാണ്.”-എന്നായിരുന്നു ഇതുസംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പ്രസ്താവന.