ചെെനയില്‍ വീണ്ടും മുന്നറിയിപ്പ്; ജനുവരിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
2024ന്റെ തുടക്കം മുതല്‍ ചെെനയില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട്.
എന്നാല്‍ ജനുവരിയില്‍ തന്നെ കൊവിഡ് 19 ചെെനയില്‍ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്നും ചെെനീസ് അധികൃതര്‍ ഇന്നലെ അറിയിച്ചു. ചെെനയിലുടനീളമുള്ള ആശുപത്രികളില്‍ പനി മൂലം എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നതായി ചെെനീസ് ആരോഗ്യ വകുപ്പ് വക്താവ് മി ഫെംഗ് പത്രസമ്മേളനത്തില്‍ അറിയിച്ചു, രാജ്യത്ത് പനി കേസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയെങ്കിലും ലക്ഷണങ്ങളിലാത്ത കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നതായാണ് റിപ്പോര്‍ട്ട്.
ഈ ശീതകാലത്തും വരാൻ പോകുന്ന വസന്തകാലത്തും വിവിധ ശ്വാസകേശ രോഗങ്ങള്‍ ചെെനയില്‍ കൂടുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇൻഫ്ലുവൻസ വെെറസുകള്‍ ചെെനയില്‍ അവരുടെ അധിപത്യം സ്ഥാപിച്ചെന്നാണ് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. അവധിയും ജനങ്ങളുടെ ഒത്തുചേരലുകളും രോഗവ്യാപനത്തിന് കാരണമാകുമെന്ന് നാഷണല്‍ ഇൻഫ്ലുവൻസ സെന്റര്‍ ഡയറക്ടര്‍ വാങ് ദയാൻ പറഞ്ഞു.