‘മനുഷ്യച്ചങ്ങല കേന്ദ്ര സര്‍ക്കാറിനുള്ള താക്കിതായി മാറും; തിരുവനന്തപുരത്ത് 1 ലക്ഷത്തോളം പേര് ഭാഗമാകും’: ഷിജു ഖാൻ
നാളെ നടക്കുന്ന മനുഷ്യച്ചങ്ങല കേന്ദ്ര സർക്കാറിനുള്ള താക്കിതായി മാറുമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ.
കേന്ദ്ര സർക്കാർ യുവജനങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്നും അടിസ്ഥാനപരമായ ജീവല്‍ പ്രശ്നങ്ങളില്‍ പരിഹാരം കാണാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 1 ലക്ഷത്തോളം പേർ ചലങ്ങയുടെ ഭാഗമാകും. നാളെ വൈകുന്നേരം 3 മണി മുതല്‍ രാജ്ഭവന് മുന്നില്‍ കലാ – സാംസ്കാരിക പരിപാടികള്‍ നടക്കും. 4.30 ന് ട്രയല്‍ ചങ്ങല നടത്തും. 5 ന് മനുഷ്യചങ്ങല തീർക്കും. ഇപി ജയരാജൻ, ഗോവിന്ദൻ മാസ്റ്റർ, ഹിമാങ് രാജ് ഭട്ടാചാര്യ, തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ ജില്ലയില്‍ മനുഷ്യ ചങ്ങലയുടെ ഭാഗമാകും. ജില്ലയില്‍ എല്ലായിടത്തും ചങ്ങലയുടെ ഭാഗമായി പൊതുയോഗങ്ങള്‍ ചേരും’ എന്നും ഷിജു ഖാൻ പറഞ്ഞു.