ചിരഞ്ജീവിക്ക് പത്മ വിഭൂഷൻ അവാർഡ് !
2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ച് ഇത്തവണത്തെ പത്മവിഭൂഷണ്‍ പുരസ്കാരം തെലുഗു നടൻ ചിരഞ്ജീവി കരസ്ഥമാക്കി. അവാർഡ് ലഭിച്ചതിന്റെ സന്തോഷം തന്റെ ഒഫീഷ്യൽ അകൗണ്ടിലൂടെ ചിരഞ്ജീവി പ്രേക്ഷകരോട് പങ്കുവെച്ചു.
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മ പുരസ്കാരങ്ങൾ നൽകുന്നത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന ഈ അവാർഡുകൾ കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിഷയങ്ങളിലോ മേഖലകളിലോ പ്രവർത്തിക്കുന്നവർക്കാണ് നൽകുന്നത്.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ആചാരപരമായ ചടങ്ങുകളിൽ ഇന്ത്യൻ രാഷ്ട്രപതിയാണ് ഈ പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നത്.