ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാൻ; തിരിച്ചടിക്കാൻ യു.എസ്
വടക്കുകിഴക്കൻ ജോർദ്ദാനില്‍ സിറിയൻ അതിർത്തിയോട് ചേർന്നുള്ള യു.എസ് സൈനിക താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാൻ.
മൂന്ന് സൈനികരാണ് ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 34 പേർക്ക് പരിക്കേറ്റു. ഇറാന്റെ പിന്തുണയുള്ള ഇറാക്കിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് ഇന്നലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇവരുടെ നീക്കങ്ങള്‍ തങ്ങളുടെ നിർദ്ദേശമനുസരിച്ചല്ലെന്നാണ് ഇറാൻ പറയുന്നത്.
അതേ സമയം, ശക്തമായ പ്രത്യാക്രമണം ഉടനുണ്ടാകുമെന്ന് യു.എസ് അറിയിച്ചു. ഗാസ യുദ്ധമാരംഭിച്ച ശേഷം ഇറാക്ക്, സിറിയ, ജോർദ്ദാൻ, യെമൻ എന്നിവിടങ്ങളിലായി 150ലേറെ തവണയാണ് യു.എസ് സൈനികർ ആക്രമിക്കപ്പെട്ടത്. ഹമാസിനെതിരെയുള്ള യുദ്ധത്തില്‍ ഇസ്രയേലിന് യു.എസ് നല്കുന്ന പിന്തുണയാണ് ആക്രമണ കാരണം