ഹേമന്ദ് സോറന് പിന്നാലെ ഇഡി; അറസ്റ്റിലായാല്‍ ഭാര്യ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
സോറനെ ഇഡി അറസ്റ്റ് ചെയ്താല്‍ അദ്ദേഹത്തിന്റെ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിലാണ് ജാർഖണ്ഡ് മുക്തി മോർച്ചയെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം സോറനെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയുള്ളതായി പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ഇന്നലെ എം എല്‍ എമാരുമായി നടത്തിയ യോഗത്തില്‍ ഭാര്യയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം സോറൻ പ്രഖ്യാപിച്ചതായാണ് വിവരം. ഇത് എംഎല്‍എമാർ അംഗീകരിച്ചുവെന്നും പാർട്ടി വൃത്തങ്ങള്‍ പറയുന്നു. ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഘടകകക്ഷിയായ കോണ്‍ഗ്രസും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.