ഇനിയുള്ള കാലം എൻഡിഎയില് തുടരുമെന്ന് നിതീഷ് കുമാര്
Posted On January 31, 2024
0
277 Views

തുടർന്നുള്ള കാലം എൻഡിഎ സഖ്യത്തില് തുടരുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്ത് ജനങ്ങള്ക്ക് വേണ്ടി ക്ഷേമപ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോകുമെന്നും നിതീഷ് ബുധനാഴ്ച വ്യക്തമാക്കി.
മഹാ സഖ്യത്തില്നിന്നും ഇന്ത്യ സഖ്യത്തില് നിന്നും വേർപെട്ട് എൻഡിഎയില് ചേർന്ന് ദിവസങ്ങള്ക്കുള്ളിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ മുന്നണിയുടെ പേര് തെരഞ്ഞെടുത്ത സമയം മുതല്ക്കേ അസ്വാരസ്യങ്ങള് ഉണ്ട്. മുന്നണിക്ക് മറ്റൊരു പേര് കണ്ടെത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാല് ഇത് ആരും ചെവിക്കൊണ്ടില്ല എന്നും നിതിഷ് വ്യക്തമാക്കി.