കേരളത്തില്‍ ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി കുറ്റക്കാരൻ; ശിക്ഷ നാളെ
കേരളത്തില്‍ ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ. കൊച്ചി എൻ.ഐ.എ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും.
പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ 38, 39, ഐ.പി.സി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കേസില്‍ ശിക്ഷയിന്മേലുള്ള വാദവും നാളെ നടക്കും. പരമാവധി 10 വർഷം വരെ തടവുശിക്ഷയാവും പ്രതിക്ക് ലഭിക്കുക.
കാസർകോട് ഐ.എസ് റിക്രൂട്ട്മെന്റ് കേസുമായി ചാവേർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എൻ.ഐ.എ കോടതിയില്‍ സമർപ്പിച്ചത്. 2019ലാണ് റിയാസ് അബൂബക്കറെ എൻ.ഐ.എ പിടികൂടുന്നത്