തമിഴ്നാട്ടില് 14 മുന് എംഎല്എമാര് ബിജെപിയില്
Posted On February 7, 2024
0
418 Views

തമിഴ്നാട്ടില് നിന്ന് 14 മുന് എംഎല്എമാര് ബിജെപിയില് ചേർന്നു. ഇതില് ഭൂരിഭാഗം പേരും എഐഎഡിഎംകെയില്നിന്ന് ഉള്ളവരാണ്. കോണ്ഗ്രസില്നിന്നുള്ള രണ്ട് പേരും ഇവര്ക്കൊപ്പമുണ്ട്.
ഡല്ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഇവര് അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇവര്ക്ക് അംഗത്വം നല്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള നീക്കങ്ങളാണ് തമിഴ്നാട്ടില് ബിജെപി നടത്തുന്നത്.