ബാഡ്മിന്റൻ ഏഷ്യ ടീം ചാമ്ബ്യൻഷിപ്പ്; വൻകര ചാമ്ബ്യന്മാരായി ഇന്ത്യൻ വനിതകള്‍, ചരിത്രത്തിലാദ്യം
ബാഡ്മിന്റൻ ഏഷ്യ ടീം ചാമ്ബ്യന്മാരായി ഇന്ത്യൻ വനിതകള്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ ഫൈനലിലെത്തുന്നതും വൻകര ചാമ്ബ്യന്മാരാവുന്നതും.
മലേഷ്യയില്‍ നടന്ന ചാമ്ബ്യൻഷിപ്പില്‍ തായ്ലാൻഡിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. പി.വി. സിന്ധു, ഗായത്രി ഗോപീചന്ദ്-മലയാളി താരം ട്രീസ ജോളി, പതിനാറുകാരി അൻമല്‍ ഖർബ് എന്നിവരടങ്ങിയ ടീമംഗമാണ് ഞായറാഴ്ച തായ്ലാൻഡിനെ തോല്‍പ്പിച്ചത്.
ചൈന, ഹോങ് കോങ്, ജപ്പാൻ, തായ്ലാൻഡ് ടീമുകളെ മറികടന്നാണ് ഇന്ത്യയുടെ കിരീടനേട്ടം. പരിക്കില്‍നിന്ന് മുക്തി നേടിയെത്തിയ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു ആദ്യമായി കളിച്ച ടൂർണമെന്റ് കൂടിയാണിത്. തായ്ലാൻഡിന്റെ സുപനിന്ദ കെയ്റ്റ്തോങ്ങിനെ 21-12, 21-21ന് തോല്‍പ്പിച്ച് സിന്ധു ഇന്ത്യൻ ടീമിന് ആദ്യ ലീഡ് നല്കി (1-0). 39 മിനിറ്റ് നീണ്ടുനിന്ന് പോരാട്ടത്തിനൊടുവിലാണ് ഈ വിജയം.
തുടർന്ന് ഗായത്രി ഗോപീചന്ദ്-മലയാളി താരം ജോളി ട്രീസ സഖ്യം ചേർന്ന് രണ്ടാമത്തെ ലീഡ് നല്കി. ജോങ് കൊല്ഫാം കിറ്റിതറാകുല്-രവിന്ദ പ്രജോങ്ജല് സഖ്യത്തെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യം തോല്‍പ്പിച്ചത്. 21-16, 18-21, 21-16 എന്നാണ് സ്കോർ. അതേസമയം ഇന്ത്യൻ താരം അശ്മിത ചാലിഹ ഇൻഡൊനീഷ്യയുടെ ബുസനൻ ഒങ്ബാമുരുങ്ഫാനോട് തോറ്റത് (11-21, 14-21) തോറ്റതും രണ്ടാം ഡബിള്‍സ് മത്സരത്തില്‍ തോറ്റതും ഇന്ത്യക്ക് തിരിച്ചടിയായി.
എന്നാല്‍ പിന്നീട് ഇന്ത്യയുടെ ബാഡ്മിന്റൻ ഭാവി വാഗ്ദാനമായ പതിനാറുകാരി അൻമല്‍ ഖർബ് ചാമ്ബ്യന്മാരെ തീരുമാനിക്കുന്ന പോരാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം ഇന്ത്യക്കൊപ്പം നിർത്തി.