വീണ്ടും കുതിച്ചുയർന്ന് സ്വർണവില, ഇന്ന് മാത്രം കൂടിയത് 200 രൂപ
Posted On February 21, 2024
0
284 Views

സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിനു ഇന്ന് മാത്രം 200 രൂപയാണ് കൂടിയത്. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 46080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5760 രൂപയാണ്. 4770 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില.ഫെബ്രുവരി 19നും ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയർന്നിരുന്നു. അന്നത്തെ വിപണി വില 45960 രൂപയായിരുന്നു. ഇന്നലെയും ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയർന്നിരുന്നു. ഇന്നലത്തെ വിപണി വില 45880 രൂപയായിരുന്നു.