ഹിമാചല്‍ മുഖ്യമന്ത്രി രാജിവെച്ചു, നേതൃമാറ്റത്തിലൂടെ സര്‍ക്കാരിനെ രക്ഷിക്കാൻ കോണ്‍ഗ്രസിന്റെ അവസാനശ്രമം
ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു രാജിവെച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ നാടീകയതകള്ക്കൊടുവിലാണ് രാജി.
ഒരു വിഭാഗം എംഎല്‍എമാർ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിർത്താനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സുഖുവിന്റെ രാജിയെന്നാണ് സൂചന. പിസിസി അധ്യക്ഷൻ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് സുഖു പടിയിറങ്ങുന്നത്.
ഇന്ന് വൈകീട്ടോടെ കോണ്‍ഗ്രസ് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. പിസിസി അധ്യക്ഷയും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.