വനിതകള്‍ക്ക് സീറ്റു നിഷേധിച്ചു ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഷമാ മുഹമ്മദ്
വനിതകള്‍ക്ക് സീറ്റു നിഷേധിച്ച കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമദ് രംഗത്തെത്തി.
കണ്ണൂർ ഡി.സി.സി ഓഫിസില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഷമ വനിതകള്‍ക്ക് സീറ്റു നിഷേധിച്ചതിനെതിരെ പ്രതികരിച്ചത്. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട് എന്നാല്‍ ഇതിനനുസരിച്ചുള്ള വനിതകളെ പരിഗണിച്ചില്ലെന്ന് ഷമ മുഹമ്മദ് ചൂണ്ടികാണിച്ചു.
സ്ത്രീകള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണം അവരെ തോല്‍പ്പിക്കുകയും ചെയ്യരുത്. ന്യൂനപക്ഷത്തിനും പരിഗണ ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കണ്ണൂരില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.













