നാണംകെട്ട് കോൺഗ്രസിൻറെ ബിആർഎം ഷഫീർ; മണിക് സർക്കാറിൻറെ ഇല്ലാത്ത മക്കൾ BJP യിൽ ചേർന്നെന്ന പച്ചക്കള്ളം
അനിൽ ആന്റണിയും പദ്മജ വേണുഗോപാലും കോൺഗ്രസ്സിൽ എത്തിയെന്ന വാർത്തകളിലൂടെ കോൺഗ്രസിനി പരിഹസിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കാൻ എത്തിയ ആളാണ് ബിആർഎം ഷഫീർ.
ത്രിപുര മുഖ്യമന്ത്രി ആയിരുന്ന സിപിഎമ്മിലെ മണിക് സർക്കാരിന്റെ മകനും മകളും ബിജെപിയിൽ ചേർന്നു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഒരു ചാനൽ ചർച്ചയിലാണ് ഷഫീർ ഇത് പറഞ്ഞത്. ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ നെറ്റിൽ അടിച്ച് നോക്കാനാണ് അദ്ദേഹം പറയുന്നത്. തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും കോൺഗ്രസ്സ് നേതാവ ഷഫീർ അവകാശപ്പെട്ടിരുന്നു.
മുമ്പ് ഇത് പോലെ ഇല്ലാത്ത കാര്യം പറഞ്ഞ് വിവാദമായപ്പോൾ, സംശയമുണ്ടങ്കിൽ വിക്കിപീഡിയ നോക്കാൻ പറഞ്ഞ അയാളാണ് ഈ ഷഫീർ. മൊബൈൽ കോൾ അറ്റൻഡ് ചെയ്യുമ്പോൾ, ദിസ് കോൾ മേ ബി റെക്കോർഡാഡ് എന്ന് കേട്ടാൽ പിണറായിയുടെ പോലീസ് നമ്മുടെ കോൾ റെക്കോർഡ് ചെയ്യുന്നു എന്ന് മനസ്സിലാക്കണം എന്ന് പറഞ്ഞതും ഇതേ ഷെഫീർ ആണ്.
ഷഫീർ ഇന്നലെ പറഞ്ഞത് കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്ന കരുണാകരന്റെ മകളോ, എ കെ ആന്റണിയുടെ മകനോ അല്ല ആദ്യം ബിജെപിയിലേക്ക് പോയതെന്നാണ്. അത് സിപിഎമ്മിലെ മുതിർന്ന നേതാവായ മണിക്ക് സർക്കാരിന്റെ മക്കൾ ആണെന്നാണ്. മകനും മകളും ബിജെപിയിലേക്ക് പോയെന്ന അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നു. സിപിഎമ്മിലെ കെ എഎസ് അരുൺകുമാർ വിഷയത്തെ ഏറ്റുപിടിച്ചു. മണിക് സർക്കാരിന് മക്കൾ ഇല്ലെന്ന കാര്യം അദ്ദേഹം പറഞ്ഞതോടെ ഷഫീർ ആപ്പിലായി. എന്നിട്ടും അവിടെ കിടന്ന് ഉരുളാനാണ് അദ്ദേഹം നോക്കിയത്. എനിക്ക് കിട്ടിയ വിവരം അനുസരിച്ചാണ് അത് പറഞ്ഞത്. ഇനി സത്യത്തിൽ അദ്ദേഹത്തിന് മക്കൾ ഇല്ലെങ്കിൽ ഞാൻ പറഞ്ഞ കാര്യം പിൻവലിക്കാം എന്നാണ് ഷഫീർ പറഞ്ഞത്. ഷഫീർ സംസാരിക്കുന്ന രീതി കണ്ടാൽ നമ്മളും കരുത്തും മണിക്ക് സർക്കാരിന് മക്കൾ ഉണ്ടെന്നും അവർ ബിജെപിയിലേക്ക് പോയെന്നും.. അത്രയും ആവേശത്തിൽ ഡെസ്കിൽ കൈ ചുരുട്ടി ഇടിച്ചാണ് അദ്ദേഹം ഈ പച്ചക്കള്ളം പറയുന്നത്. ആന്റണിയുടെയും കരുണാകരനെയും മക്കൾ ബിജെപിയിൽ പോയപ്പോൾ ഉണ്ടായ നാണക്കേട് മറക്കാൻ വി ഡി സതീശനും പറഞ്ഞ കാര്യമാണ് – പിണറായി വിജയൻറെ അറിവോടെയാണ് പത്മജ ബിജെപിയിലേക്ക് പോയതെന്ന്. മുതിർന്ന നേതാവ് പറഞ്ഞ അതെപോലുള്ള വിഡ്ഢിത്തരമാണ് ഇപ്പോൾ ഷഫീറും പറഞ്ഞത്. തെറ്റാണെന്ന് തെളിഞ്ഞിട്ടും മാപ്പ് പറയാൻ ഷഫീർ തയ്യാറായില്ല. ആ കുറ്റം വിക്കിപീഡിയക്കും ഗൂഗിളിനും ഒക്കെയാണ് അദ്ദേഹം ചാർത്തിക്കൊടുത്തത്.