ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടി; 6 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപിയില്‍
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരും രാജിവച്ച സ്വതന്ത്രരും ബിജെപിയിലേക്ക്. ആറ് വിമത എംഎല്‍എമാരും ബിജെപിയില്‍ അംഗത്വമെടുത്തു .ഹിമാചലില്‍ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
സുഖ് വിന്ദര്‍ സുഖു സര്‍ക്കാരിനെ താഴെയിറക്കാനുള്ള വന്‍ രാഷ്ട്രീയ നീക്കമാണ് ഹിമാചലില്‍ ബിജെപി നടത്തുന്നത്. സ്പീക്കറുടെ അയോഗ്യത നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ചെന്ന് കോണ്‍ഗ്രസ് വിമതര്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബിജെപി ക്യാമ്പിലേക്കാണ് ചേക്കേറുന്നത്.കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ കഴിഞ്ഞദിവസം രാജിവെച്ചതും ബിജെപി ക്യാമ്പ് ലക്ഷ്യം വെച്ച് തന്നെയായിരുന്നു