കോണ്ഗ്രസിന് തിരിച്ചടി; ഡിസിസി ജനറല് സെക്രട്ടറി സിപിഎമ്മില് ചേര്ന്നു
Posted On March 27, 2024
0
227 Views
കോണ്ഗ്രസിന് കനത്ത തിരിച്ചടി നല്കി ഡിസിസി ജനറല് സെക്രട്ടറി പാർട്ടി വിട്ട് സിപിഎമ്മില് ചേർന്നു.
ഷൊർണൂർ നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയനാണ് സി പി എമ്മിലെത്തിയത്. കോണ്ഗ്രസ് വർഗീയത്യ്ക്ക് കൂട്ടുനില്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിജയന്റെ പാർട്ടി മാറ്റം.
‘നാല്പത് വര്ഷത്തിലധികം കോണ്ഗ്രസില് പാർട്ടിയില് പ്രവര്ത്തിച്ചയാളാണ് ഞാൻ. എന്നാല് കോണ്ഗ്രസ് രഹസ്യമായി വര്ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നി. അതുകൊണ്ടാണ് താൻ പാര്ട്ടി വിടാൻ ആലോചിച്ചത്. സി പി എം ആണ് വർഗീയതയ്ക്കെതിരെ പോരാടുന്നത്’, – എന്നാണ് വിജയൻ പറഞ്ഞത്.












