ആദ്യ വിജയം സ്വന്തമാക്കി ഡൽഹി; വിന്റേജ് സ്റ്റൈലിൽ ധോണിയുടെ എൻട്രി
ഐപിഎൽ 2024 സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് . വിശാഖപട്ടണ dr . y s രാജശേഖര റെഡ്ഡി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഋഷഭ് പന്ത് നയിച്ച ഡെൽഹി ക്യാപിറ്റൽസിനോട് 20 റൺസിന്റെ പരാജയമാണ് ഗൈഗ്വാദിന്റെ മഞ്ഞപ്പട ഏറ്റുവാങ്ങിയത്. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഡെൽഹി നിശ്ചിത 20 ഓവറുകളിൽ 191/5 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ചെന്നൈയുടെ മറുപടി 171/6 ൽ അവസാനിച്ചു.
സീസണിലെ ആദ്യ ജയമാണ് ഡെൽഹിക്ക് സ്വന്തമായത്. ജയത്തിന് പുറമെ പൃഥ്വി ഷാ, ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിങ്ങാണ് ഡെൽഹിക്ക് ഏറ്റവും വലിയ ആവേശം സമ്മാനിക്കുന്നത്. ഈ സീസണിൽ ആദ്യമായി പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ട പൃഥ്വി ഷാ 27 പന്തിൽ 43 റൺസെടുത്താണ് പുറത്തായത്. മൂന്നാം നമ്പരിൽ ഇറങ്ങിയ ക്യാപ്റ്റൻ ഋഷഭ് പന്താകട്ടെ 32 പന്തിൽ 51 റൺസ് നേടി.
192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കളിയിൽ തുടക്കം തന്നെ ചെന്നൈ സൂപ്പർ കിങ്സ് തകർന്നു. ഓപ്പണർമാരായ റുതുരാജ് ഗെയിക്ക്വാദും, രചിൻ രവീന്ദ്രയും പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഏഴ് റൺസ് മാത്രം. പവർ പ്ലേ അവസാനിക്കുമ്പോൾ 32/2 എന്ന നിലയിലായിരുന്നു സിഎസ്കെ. രചിൻ രവീന്ദ്രയാണ് ഏറ്റവുമധികം നിരാശപ്പെടുത്തിയത്. ആദ്യ കളികളിൽ മിന്നിയ അദ്ദേഹം 12 പന്തിൽ നിന്ന് രണ്ട് റൺസാണ് ഡെൽഹിക്കെതിരെ നേടിയത്. രചിൻ മങ്ങിയതും പവർപ്ലേയിലെ ദയനീയ കളിയും ചെന്നൈയുടെ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി.
ശിവം ദൂബെ, രവീന്ദ്ര ജഡേജ എന്നിവരുടെ വേഗത കുറഞ്ഞ ഇന്നിങ്സുകളും ഡെൽഹിക്കെതിരെ ചെന്നൈയെ ബാക്ക്ഫുട്ടിലാക്കി. 17 പന്തിൽ വെറും 18 റൺസ് മാത്രമെടുത്താണ് ദൂബെ പുറത്തായത്. ജഡേജയാകട്ടെ 17 പന്തിൽ 21 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇവർക്ക് കുറച്ച് കൂടി വേഗത്തിൽ സ്കോർ ചെയ്യാൻ സാധിച്ചിരുന്നെങ്കിലും കളിയുടെ ഗതിയിൽ മാറ്റം വന്നേനെ.
അതെ സമയം തന്നെ ഡൽഹിയുടെ മികച ബൗളിംഗ് പ്രകടനവും എടുത്തു പറയേണ്ടതാണ് . 4 ഓവറിൽ ഒരു maidan ഉൾപ്പെടെ 21 വഴങ്ങി ചെന്നൈയുടെ നിർണായക രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ ഖലീൽ അഹമ്മദ് ആണ് ഡൽഹിയുടെ ബൗളിംഗ നിരയെ നയിച്ചത് . ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗൈഗവതിന്റെയും , വെടിക്കെട്ട ബാറ്റിസമാന് രചിൻ രവിദ്രയുടെയും വിക്കറ്റുകളാണ് ഖലീൽ അഹമ്മദ് വീഴ്ത്തിയത് . മത്സരത്തിലെ മാന് ഓഫ് ദി മാച്ചും ഖലീൽ അഹമ്മദ് തന്നെയാണ് . ഒപ്പം മൂന്നു വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും , ഒരു വിക്കറ്റ് അക്സർ പട്ടേലും ഡൽഹിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു . വൈഡ് യോർക്കർ ബോൾകൾ ആയിരുന്നു ചെന്നൈ ബാറ്റർമാർക്ക് എതിരെ ഋഷഭ് പന്ത് ഉപയോഗിച്ചത് . അത് ഫലം കാണുകയും ചെയ്തു .
എട്ടാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങി മഹേന്ദ്ര സിങ് ധോണി നടത്തിയ വെടിക്കെട്ടാണ് പരാജയത്തിനിടെയും ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ ആവേശത്തിലാക്കുന്നത്.303 ദിവസങ്ങൾക്കു ശേഷം ക്രീസിലേക്കിറങ്ങിയ മഹി , വെറും 16 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 37 റൺസെടുത്ത് ധോണി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കൻ എക്സ്പ്രസ് പേസർ ആൻറിച്ച് നോർക്കിയ എറിഞ്ഞ അവസാന ഓവറിൽ 20 റൺസാണ് ധോണി അടിച്ചുകൂട്ടിയത്. ഒരങ്കത്തിനുള്ള ബാല്യം ഇപ്പോളും തന്നിൽ ബാക്കിയുണ്ടെന്ന് തെളിയിക്കുന്ന ഒരു ധോണി ഇന്നിങ്സ് ആയിരുന്നു ഇന്നലെ വിശാഖ പട്ടണത് കാണാൻ സാധിച്ചത് .
ചെന്നൈ ആരാധകരെ കൊണ്ട് നിറഞ്ഞു തുളുമ്പിയ സ്റ്റേഡിയത്തിൽ . ആരാധകരെ ആവേശത്തിലാറാടിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു ധോണിയുടേത്. ബാറ്റിങ്ങിൽ ചില പ്രധാന കളിക്കാർക്ക് തിളങ്ങാനാവാതെ പോയതാണ് ധോണി മിന്നിയ കളിയിലും ചെന്നൈയ്ക്ക് വിജയത്തിലേക്ക് എത്താനാവാത്തതിന് കാരണം.