സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഈ മാസം 16 വരെയാണ് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
സാധാരണയെക്കാള്‍ രണ്ടു മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കും.
ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളില്‍ താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളില്‍ കടുത്ത ചൂട് തുടരുംചൂടു തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം വിവിധ ജില്ലകളില്‍ വേനല്‍ മഴ പെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ ലഭിച്ചു.