ഭക്ഷണംപോലും രാഷ്ട്രീയമാക്കാൻ ശ്രമം; കേജ്രിവാള് കോടതിയില്‍
ഭക്ഷണം പോലും രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും തരംതാണ നീക്കമാണിതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കോടതിയില്‍ പറഞ്ഞു.
ഡോക്ടർ നിർദേശിച്ച ഭക്ഷണക്രമമാണു താൻ പിന്തുടരുന്നതെന്നും ജയിലില്‍ ഇൻസുലിൻ എടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹമുള്ളതിനാല്‍ ഡോക്ടറുമായി എല്ലാ ദിവസവും വിഡിയോ കോണ്‍ഫറൻസിങ് നടത്താൻ അനുമതി തേടി കേജ്രിവാള് നല്കിയ ഹർജി, ഇ.ഡി സ്പെഷല്‍ കോടതി പരിഗണിച്ചപ്പോഴായിരുന്നു ഈ വാദങ്ങള്‍. വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റി. അരവിന്ദ് കേജ്രിവാളിനു ജയില്‍ അധികൃതർ നിർദേശിച്ച ക്രമമനുസരിച്ചല്ല അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു ഭക്ഷണം ലഭ്യമാക്കിയതെന്നു കോടതി നിരീക്ഷിച്ചു.
മെഡിക്കല്‍ വിദഗ്ധരുടെ സഹായത്തോടെ തയാറാക്കിയ ഭക്ഷണക്രമത്തില്‍ മാമ്ബഴം ഉള്‍പ്പെട്ടിരുന്നില്ലെന്ന് പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു.