മുത്തശ്ശിയെ പറ്റിച്ച് കള്ളവോട്ട്, സി.പി.എം നേതാവ് കുടുങ്ങി: 5 ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടിംഗിനിടെ കള്ളവോട്ട് പരാതി.കല്യാശ്ശേരി പാറക്കടവില്‍ 92 കാരിയായ എടക്കാടൻ ഹൗസില്‍ ദേവി വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സി.പി.എം.
മുൻ ബ്രാഞ്ച് സെക്രട്ടറി കപ്പോട്ട്കാവ് ഗണേശൻ വോട്ട് ചെയ്തെന്നാണ് പരാതി.ഇത് സ്ഥിരീകരിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ, നേതാവ് മാത്രമല്ല, മുത്തശ്ശിയെ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരും കുടുങ്ങി.
മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയില്‍ ബാഹ്യ ഇടപെടല്‍ തടയാതിരുന്നതിന് പോളിംഗ് ഓഫീസർ വി.വി. പൗർണമി, പോളിംഗ് അസിസ്റ്റന്റ് ടി.കെ. പ്രജിൻ, മൈക്രോ ഒബ്സർവർ എ.എ. ഷീല, വീഡിയോഗ്രാഫർ റെജു അമല്‍ജിത്ത്, സ്പെഷ്യല്‍ പൊലീസ് ഓഫീസർ ലജീഷ് എന്നിവരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ സസ്പെൻഡ് ചെയ്തു. ഗണേശൻ അടക്കം ആറ് പേർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു