ഇപ്പോൾ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ വ്യാജമാണെന്ന മുൻ ഡി.ജി.പി.യും തിരുവനന്തപുരം കോർപറേഷൻ കൗണ്സിലറുമായ ആർ. ശ്രീലേഖയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നേരത്തേ ഡി.ജി.പി. പദവിയിലിരുന്ന ഒരാള് ഇത്തരത്തില് സംസാരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണമെന്നും, പരാമർശം പിൻവലിച്ച് ശ്രീലേഖ മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലേഖ മുൻ ഡി.ജി.പി.യായിരുന്ന വ്യക്തിയാണെന്നും […]







