25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ്; അജിത് പവാറിന് ക്ലീൻ ചിറ്റ്
മഹാരാഷ്ട്രയില്‍ 25000 കോടി രൂപയുടെ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഉപമുഖ്യമന്തി അജിത് പവാർ ഭാര്യ സുനേത്ര പവാർ എന്നിവർക്ക് പൊലീസിലെ സാമ്ബത്തിക കുറ്റ കൃത്യ വിഭാഗം ക്ലീൻ ചിറ്റ് നല്കി. നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.
മഹാരാഷ്ട്രയിലെ സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഉപമുഖ്യമന്തി അജിത് പവാർ ഭാര്യ സുനേത്ര പവാർ എന്നിവർക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവില്ലെന്ന വാദത്തില്‍ പൊലീസിലെ സാമ്ബത്തിക കുറ്റ കൃത്യ വിഭാഗം ക്ലീൻ ചിറ്റ് നല്‍കിയത്.
നഷ്ടത്തിലായ പഞ്ചസാര മില്ലുകള്‍ക്ക് സഹകരണ ബാങ്ക് ഭരണ സമിതിയിലുണ്ടായിരുന്ന അജിത് പവാർ അടക്കമുള്ളവർ നടപടി ക്രമങ്ങള്‍ പാലിക്കാതെ ആയിരക്കണക്കിന് കോടികളുടെ വായ്പ്പ നല്‍കിയതുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് പുറത്ത് വന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പഞ്ചസാര മില്ലുകള്‍ ബാങ്ക് ലേലത്തിന് വയ്ക്കുകയും ബാങ്ക് ഡയറക്ടർ ബോർഡിലുള്ളവരുടെ ബിനാമി കമ്ബനികളോ ബന്ധുക്കളോ ചെറിയ തുകക്ക് അവ പിടിച്ചെടുക്കുകയും ചെയ്യുന്ന വിധത്തിലാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു ആരോപണം.