‘നടികർ’ പുതുമ നിലനിർത്തിയ സിനിമാക്കഥ ..പക്ഷെ സിനിമ അത്ര മികച്ചതാണോ?
ടോവിനോ തോമസ് , സൗബിൻ ഷാഹിർ , ബാലു വർഗീസ് , തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തി ജീൻ പോൽ സംവിധാനം നിർവഹിച്ച സിനിമ കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തി . 20 രാജ്യങ്ങളിലായി 750 ഓളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത് . സുവിന് സോമശേഖരൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . 2021 ൽ പുറത്തു വന്ന പൃഥ്വിരാജ് , ജോജു ചിത്രം സ്റ്റാർ ആണ് സുവിന് സോമശേഖരന്റെ മറ്റൊരു ചിത്രം . ക്യാമറ ചെയ്തിരിക്കുന്നത് ജീനിന്റെ ആദ്യ സിനിമയായ ഹോണി ബീ യുടെ ക്യാമറമാൻ ആയിരുന്ന ആൽബി ആന്റണി ആണ് . നേഹ നായർ ഉം , യാക്സൺ ഗാരി പെരേരയും ചേർന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് .എഡിറ്റിംഗ് രതീഷ് രാജ് .
സിനിമയിലേക്ക് വന്നാൽ , നിരവധി പോസിറ്റീവ്സും , നെഗറ്റിവേസും ഒരേ പോലെ പറയാൻ സാധിക്കുന്ന ഒരു സിനിമയാണ് നടികർ . അതിലെ പോസിറ്റീവ്സ് ആയി തോന്നിയ കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ടോവിനോ തോമസിന്റെ പ്രകടനം തന്നെയാണ് . ടോവിനോയുടെ കരിയറിൽ ഇതുവരെ ലഭിച്ചിട്ടില്ലാത്ത , അല്ലെങ്കിൽ പ്രേക്ഷകർ മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണ് സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രമാണ് നടികർ . നിരവധി സിനിമകൾ ഈ ഒരു പ്ലോട്ടിൽ ലോകമെമ്പാടും പുറത്തിറങ്ങിയിട്ടുണ്ട് . തൊട്ട് മുൻപ് റിലീസ് ചെയ്ത ,ഇപ്പോഴും തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന വിനീത് ശ്രീനിവാസൻ ചിത്രം വര്ഷങ്ങള്ക്ക ശേഷവും ഇതേ പ്ലോട്ടിൽ വന്ന സിനിമയാണ് . എന്നാൽ ഈ ഒരു പ്ലോട്ടിനെ എല്ലാക്കാലത്തും വ്യത്യസ്തമാക്കി നിർത്തുന്നതിനു കാരണം സിനിമ ഓരോരുത്തർക്കും ഓരോ അനുഭവം ആണ് നൽകുന്നത് എന്നത് കൊണ്ടാണ്. അത്തരത്തിൽ നോക്കിയാൽ മുൻപ് നമ്മൾ കണ്ടിട്ടില്ലാത്ത രീതിയിൽ, വ്യത്യസ്തമായി തന്നെയാണ് ജീൻ നടികർ ഒരുക്കിയിരിക്കുന്നത് . സിനിയയ്ക്കുള്ളിലെ സിനിമ പറയുന്ന മികച്ച സിനിമകൾ കാണുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് ഇതൊക്കെ ആണല്ലേ അപ്പൊ സിനിമയിൽ നടക്കുന്നത് എന്ന് . നടികർ കണ്ടിറങ്ങുമ്പോഴും ഒരു പരിധി വരെ ആ ചിന്ത വരുമെന്നുള്ള കാര്യം ഉറപ്പാണ്.ആ ഒരു പുതുമ കൊണ്ടുവരുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് , നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമയുടെ പിന്നാമ്പുറ കാഴ്ചകളാണ് നടികരിൽ കാണാൻ സാധിക്കുന്നത് . അത് ചെയ്യുന്നത് ജീൻ പോൽ കൂടി ആയതു കൊണ്ട് അദ്ദേഹത്തിന്റെതായ സ്റ്റൈൽ സിനിമയ്ക്കുണ്ട് . യാതൊരു ബാരിക്കേഡുകളും , റെസ്ട്രിക്ഷൻസും ഇല്ലാത്ത രീതിയിൽ ആണ് ജീൻ നടികർ എന്ന സിനിമ തയാറാക്കിയിരിക്കുന്നത് . ഒരു വോൾഫ് ഓഫ് വാൾ സ്ട്രീറ്റ് മിനി വേർഷൻ ആയിട്ടാണ് സിനിമയിലെ ചില ഭാഗങ്ങൾ ഒക്കെ ഒരുക്കിയിരിക്കുന്നത്.
ടോവിനോയുടെ കഥാപാത്രത്തിലേക്ക് വന്നാൽ . ഒരേ സമയം സൂപ്പർസ്റ്റാർ ആയും , ഒരു നല്ല നടനായും , മോശം നടനായും , ഇതിനെല്ലാം പുറമെ അയാളിലെ യഥാർത്ഥ മനുഷ്യൻ എന്താണെന്നും , അയാൾ അനുഭവിക്കുന്ന വേദനകൾ എന്താണെന്നും കാണിക്കുന്ന നിരവധി തലങ്ങളിൽ സഞ്ചരിക്കുന്ന ഒരു കഥാപാത്രമാണ് ഡേവിഡ് പടിക്കൽ . അയാളിലൂടെ മാത്രം തന്നെയാണ് സിനിമ ആദ്യ അവസാനം പോകുന്നതും. ടോവിനോ ഗംഭീരമായി തന്നെ ആ കഥാപാത്രം ചെയ്തു ഫലിപ്പിചു എന്ന് പറയാം . ഒപ്പം സഹതാരങ്ങൾ ആയ സൗബിൻ ഷാഹിർ , ബാലു വർഗീസ് , സുരേഷ് കൃഷണ എന്നിവരും മികച്ച രീതിയിൽ തന്നെ അവരുടെ റോളുകൾ ചെയ്തിട്ടുണ്ട് . ജീനിന്റെ മുൻ ചിത്രങ്ങളെ പോലെ കളർ ഫുൾ ആയ , വളരെ റിച് ആയ ഫ്രെയിംസ് തന്നെയാണ്സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം . ഒപ്പം ഹ്യുമർ മികച്ച രീതിയിൽ തന്നെ വർക്ക് ഔട്ട് ആക്കാനും സംവിധായകന് സാധിച്ചു .മാത്രമല്ല സിനിയമയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക പ്രധാനപ്പെട്ട വ്യ്കതികളുടെയും പേരുകൾ അതുപോലെ തന്നെ സിനിമയിൽ ഉപയോഗിക്കുന്നുണ്ട് .അതും ഒരു പുതിയ അനുഭവം ആയി തോന്നി . പക്ഷെ ഇത്തരത്തിലുള്ള പോസിറ്റീവ്സ് നില നിലനിൽക്കുമ്പോഴും , സിനിമയെ പിന്നോട്ട് വലിക്കുന്ന ചില പോരായ്മകളും തിരക്കഥയ്ക്കുണ്ട്. ഡേവിഡ് പടിക്കൽ ഒരു സൂപ്പർ സ്റ്റാർ ആണ് . അതുകൊണ്ട് തന്നെ സിനിമ കാണുന്ന നമ്മളും ഏതോ ഒരു സൂപ്പർ സ്റ്റാർ ന്റെ കഥ സ്ക്രീനിൽ കാണുന്നു എന്നതിനപ്പുറം , അയാളുടെ വികാരങ്ങൾ അഥവാ ഇമോഷൻസ് നമ്മുടെ കൂടി ഇമോഷൻ ആയി മാറ്റാൻ തിരക്കഥാകൃത്തിനു സാധിച്ചില്ല .ഡേവിഡ് കടന്നു പോയ , ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ട്രോമാ പ്രേക്ഷകന് അനുഭവപ്പെടുത്തുന്നതിൽ സിനിമയുടെ അണിയറപ്രവർത്തകർ തീർത്തും പരാജയപ്പെട്ടു. ഇതാണ് സിനിമയുടെ പ്രധാന പോരായ്മ . മറ്റൊന്ന്നായകന്റെ സിനിമ തീയേറ്ററിൽ വിജയിക്കുന്നത് കാണിക്കുമ്പോൾ ഉള്ള പ്രേക്ഷകരുടെ സ്ഥിരം ആഹ്ലാദ ക്ളീഷേ നടികറിലും കാണാൻ കഴിയുന്നുണ്ട് .
sibin saif