അൽ ജസീറ ചാനലിനു പൂട്ടിട്ട് നെതന്യാഹു .. ഗാസയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ മാധ്യമം
അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്ക് പ്രവർത്തനാനുമതി വിലക്കിയതിന് പിന്നാലെ ഓഫീസിൽ ഇസ്രായേൽ റെയ്ഡ്. ചാനലിന്റെ അധിനിവേശ കിഴക്കൻ ജറുസലേമിലെ ഓഫീസിലാണ് ഇസ്രായേൽ പൊലീസ് റെയ്ഡ് നടത്തിയത്. കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.
ഇസ്രായേലിൽ അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്കാണ് ഇസ്രായേൽ മന്ത്രിസഭ പ്രവർത്തനാനുമതി വിലക്കിയത്. 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും പിന്നീട് ഇത് സ്ഥിരമാക്കാനാണ് ധാരണയെന്നാണ് റിപ്പോർട്ട്. ഉള്ളടക്കം സംപ്രേഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് മാത്രമല്ല, ഓഫിസ് പൂട്ടി റിപ്പോർട്ടർമാരെ പുറത്താക്കാനും ഫോണും കമ്പ്യൂട്ടറുകളും ഉൾപ്പെടെ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. അൽ ജസീറ വെബ്സൈറ്റിനും ഇസ്രായേലിൽ നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം, ഇസ്രായേൽ മന്ത്രിസഭ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ലോകത്ത് ഉയരുന്നത്. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. വിവിധ രാജ്യങ്ങളും ഇസ്രയേലിന്റെ നടപടിയെ അപലപിച്ചു. ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ച് മൂന്ന് ദിവസം തികയും മുമ്പാണ് ഈ നടപടി.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തെത്തിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് അൽ ജസീറയാണ്.
ഇസ്രയേലിൽ അൽ ജസീറ വാർത്ത ചാനൽ അടച്ചുകളുമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമം ആയ അൽ-ജസീറയും ജസ്രയേൽ സർക്കാരും നമ്മിലുള്ള പ്രശ്നങ്ങൾക്കിടയിലാണ് നടപടിയിലേക്ക് കടന്നത്.
.
തുടർന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർണായകമായ നീക്കം നടന്നത് .പുറത്തു വരുന്ന റിപ്പോർട് പ്രകാരം ഇസ്രായേലിൽ അൽ ജസീറ വാർത്താ ചാനൽ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. നിരോധിച്ച വിവരം എക് സിലൂടെയാണ് ബഞ്ചമിൻ നെതന്യഹു അറിയിച്ചത്. തീരുമാനം ഉടൻ നടപ്പാക്കുക എന്ന കമ്മ്യൂണിക്കേഷൻസ് മന്ത്രിയുടെ ഉത്തരവിൽ ഒപ്പുവച്ചതായി സർക്കാർ പ്രസ്തവേനയിൽ അറിയിച്ചു,
ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടൽ മുറി ഇസ്രായേൽ അധികൃതർ റെയ്ഡ് ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . വീഡിയോയിൽ ഉപകരണങ്ങൾ പൊളിച്ചുമാറ്റുന്നത് കാണാവുന്നതാണ്. ഹമാസിന്റെ ദൂതർക്ക് ഇസ്രായേലിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേൽ മന്ത്രി സ്റ്റോമോ കാർഹിയും വ്യക്തമാക്കി . ഉടൻതന്നെ അൽ ജസീറ ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം റഫയിൽ ഇസ്രായേൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ടുകൽ വരുന്നത് . വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലായാണ് 19 പേർ കൊല്ലപ്പെട്ടതെന്ന് എന്നാണ് അന്താരാഷ്ട്ര വാർത്ത മാധ്യമങ്ങളുടെ റിപ്പോർട്. 10 ലക്ഷത്തോളം ഫലസ്തീനികൾ അഭയാർഥികളായി കഴിയുന്ന റഫയിലെ ഇസ്രായേൽ ആക്രമണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച റഫയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. രാത്രിയോടെയാണ് മേഖലയിൽ ആക്രമണം നടത്തിയത്.