‘’രേവണ്ണയുടെ വീഡിയോയ്ക്ക് പിന്നിൽ കോൺഗ്രസ്’’
ഒടുവിൽ ലൈംഗിക ആരോപണ കേസിൽ പ്രതികരിച്ച് മോദി..
ജെഡി-എസ് നേതാവും എൻഡിഎയുടെ ഹാസൻ മണ്ഡലം സ്ഥാ നാർഥിയുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേ സിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രജ്വലിനെപ്പോലുള്ളവരെ സർക്കാർ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നും അദ്ദേഹത്തിനു രാജ്യം വിടാൻ സൗകര്യമൊരുക്കിയത് കർണാടകയിലെ കോ ൺഗ്രസ് സർക്കാരാണെന്നും ഇംഗ്ലീഷ് ചാനലിനു നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.
പ്രജ്വലുമായി ബന്ധപ്പെട്ട ലൈംഗിക ചുഷണക്കേസിൽ നിയമം അതിന്റെ വഴിക്കുപോകുമെന്നും നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും മോദി വ്യക്തമാക്കി. “ആയിരക്കണക്കിന് വീഡിയോകൾ പുറത്തുവന്നത് സു ചിപ്പിക്കുന്നത് ഇത് ജെഡി-എസ് കോൺഗ്രസുമായി സഖ്യത്തിലായിരുന്ന സ മയത്താണെന്നാണ്. ഈ വീഡിയോകൾ അവർ അധികാരത്തിലിരുന്നപ്പോൾ ശേഖരിക്കുകയും വൊക്കലിംഗ വിഭാഗത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളി ലെ വോട്ടെടുപ്പ് പൂർത്തിയായശേഷം പുറത്തുവിടുകയും ചെയ്തു.”-മോദി പ റഞ്ഞു.
അതേസമയം, വിദേശത്തേക്കു മുങ്ങിയ പ്രജ്വലിനെ അറസ്റ്റ് ചെയ്യാൻ മംഗളുരു വിലെയും ബംഗളൂരുവിലെയും വിമാനത്താവളങ്ങളിൽ എസ്ഐടി സംഘം വലവിരിച്ചിട്ടുണ്ട്.
പ്രജ്വൽ ഇന്നലെ പുലർച്ചെ മംഗളുരു വിമാനത്താവളത്തിൽ എത്തുമെന്ന് പ്ര ചാരണമുണ്ടായെങ്കിലും എസ്ഐടി സംഘം ഇതു തള്ളിക്കളഞ്ഞിരുന്നു. പി താവ് എച്ച്.ഡി. രേവണ്ണ അറസ്റ്റിലായ സാഹചര്യത്തിൽ പ്രജ്വൽ ഉടൻതന്നെ കീഴടങ്ങിയേക്കുമെന്നാണ് വിവരം. വിവാദ വീഡിയോ ദൃശ്യങ്ങൾ പുറത്തായ തിനു പിന്നിൽ താനല്ലെന്ന് ബിജെപി നേതാവ് ദേവരാജ് ഗൗഡ വ്യക്തമാക്കി. ജെഡി-എസിൽനിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ഒളിവിൽ കഴിയുകയാണെ ന്നും പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയുടെ അഭിഭാഷകൻകുടി യായ ദേവരാജ് ഗൗഡ പറഞ്ഞു. പ്രജ്വലിന്റെ പീഡനദൃശ്യങ്ങളടങ്ങിയ പെൻ ഡ്രൈവ് ബിജെപി നേതാവും അഭിഭാഷകനുമായ ദേവരാജ് ഗൗഡയ്ക്കാണു താൻ കൈമാറിയതെന്ന് കാർത്തിക് ഗൗഡ വ്യക്തമാക്കിയിരുന്നു.
അതിനിടെ, പ്രജ്വലിൻ്റെ പീഡനത്തിനിരയായ ഹാസനിലെ നിരവധി സ്ത്രീക ളെ കഴിഞ്ഞ പത്തു ദിവസമായി കാണാനില്ലെന്ന് പരാതിയുണ്ട്. ഭയം മൂലവും മാനഹാനി ഓർത്തുമാണത്രെ ഇവർ സ്ഥലം വിട്ടത്.
വിവാദ വീഡിയോ ക്ലിപ്പിംഗുകൾ മൊബൈലുകളിൽ സുക്ഷിക്കുന്നതിനെതി രേ എസ്ഐടി സംഘം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദൃ ശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയുണ്ടാകുമെന്നും അന്വേഷണസംഘം വ്യക്ത മാക്കി
.അതെ സമയം പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട കേസില്‍ തന്റെയോ കുടുംബത്തിന്റെയോ പേരുകള്‍ അനാവശ്യമായി ഉള്പെടുത്തുന്നതില് മാധ്യമങ്ങള്‍ക്കെതിരെ നിരോധന ഉത്തരവ് നേടി ജെഡിഎസ് അധ്യക്ഷന്‍ എച്ച്. ഡി. ദേവഗൗഡ.
മാധ്യമങ്ങള്‍ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളില്‍ ദേവഗൗഡയുടെയോ മകന് കുമാരസ്വാമിയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ പേര് പരാമര്‍ശിക്കരുതെന്ന് കോടതി വ്യക്തമാക്കി.
എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകള്‍ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ഹര്‍ജി അനുവദിച്ച് ബെംഗളുരു സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
ദേവഗൗഡയും കുമാരസ്വാമിയും ഗൂഗിള്‍, മെറ്റ, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍, മറ്റ് 86 മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് എതിരെയാണ് നിരോധന ഉത്തരവ് വാങ്ങിയെടുത്തിരിക്കുന്നത്.
ഇതോടെ ഫലത്തില്‍ പ്രജ്വല്‍ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഒരു മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇരുവര്‍ക്കുമെതിരെയുള്ള ഒരു പരാമര്‍ശവും റിപ്പോര്‍ട്ട് ചെയ്യാനാകില്ല. ആരോപണങ്ങളോ, ഇവര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളോ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ കൂടെ തെളിവുകളുണ്ടാകണം എന്നും ഉത്തരവില്‍ വ്യക്തമാക്കി