അബ്ദുൽ റഹീമിൻ്റെ മോചനത്തിൽ വീണ്ടും പ്രതിസന്ധി ..
കേരള ജനത ഒറ്റക്കെട്ടായി നിന്ന് കൊണ്ട്, വളരെ വലിയ പ്രതിസന്ധികൾ മറികടന്നു കൊണ്ടായിരുന്നു സൗദിയിൽ വധശിക്ഷ കാത്തു ജയിലിൽ കഴിഞ്ഞ അബ്ദുൽ റഹീമിന് വേണ്ടിയുള്ള മോചന ദ്രവ്യം സമാഹരിച്ചത്. ഉടൻ തന്നെ അബ്ദുൾ റഹീമിന് ജയിൽ മോചിതനാകാൻ കഴിയുമെന്നും , നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയും എന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് പുതിയൊരു പ്രതിസന്ധി കൂടി എത്തുന്നത് .അതായത് അബ്ദുൽ റഹീമിന്റ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാൽ ഉടൻ തന്നെ നൽകണമെന്ന് ആണ് വാദിഭാഗം അഭിഭാഷകൻ അറിയിച്ചിരിക്കുന്നത് . ഏഴര ലക്ഷം റിയൽ എന്നാൽ ഒരു കോടി 66 ലക്ഷം രൂപ. പ്രശനം ഇത്ര ഗുരുതരം ആകാനുള്ള കാരണം അബ്ദുൽ റഹീമിന്റെ ന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിചു കൊണ്ടിരിക്കുന്നതെ ഉള്ളു . ഇതിനിടയിലാണ് ഈ പുതിയ പ്രതിസന്ധി കടന്നു വരുന്നത് ..
ഈ പ്രതിഫലം കൈമാറിയാൽ മാത്രമേ കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കാനാകു എന്നാണ് റിയാദിലെ നിയമസഹായ സമിതി പറയുന്നത്. ദയാധനമായ 15 മില്യൻ റിയാലിന്റെ 5 ശതമാനമാണ് ഇപ്പോൾ പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരുകോടി 66 ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഉടൻ കൈമാറേണ്ടി വരും. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്ന് അഭിഭാഷകൻ അറിയിച്ചതാണ് മോചനം വൈകുമെന്ന ആശങ്കയ്ക്ക് ഇട വരുത്തുന്നത്.
ചുരുക്കി പറഞ്ഞാൽ ഇനി 34 കോടി രൂപയ്ക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലവും നാട്ടിൽ നിന്ന് സൗദിയിലേക്ക് അയക്കണം എന്നാണ് ജിദ്ദയിലെ നിയമസഹായ സമിതിയുടെ ആവശ്യം. പ്രതിഫലം നൽകുന്നതിൽ വീഴ്ച ഉണ്ടായാൽ മോചനം വൈകുമെന്ന് സമിതി ചൂണ്ടിക്കാട്ടി. അബ്ദുറഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഗവർണറേറ്റിന്റെ സാന്നിധ്യത്തിൽ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് ദയാധനം കുടുംബത്തിന് കൈമാറുക. ഈ ഉടമ്പടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മോചനദ്രവ്യം നൽകാൻ തയാറാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നൽകാൻ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം തുടങ്ങുന്നതിന് മുൻപ് എതിർഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ റഹീമിന്റെ മോചനം സാധ്യമാകൂ.
ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് സൗദി കോടതിയിൽ നിന്നുണ്ടാവേണ്ട പരമപ്രധാനമായ നടപടി. ഇതിനുശേഷം ദിയാധനം സ്വീകരിക്കാനായി അക്കൗണ്ട് തുറക്കുന്നതിനുള്ള സാങ്കേതികത്വംകൂടി മറികടന്നാൽ പണം ഇന്ത്യൻ എംബസി വഴി ട്രാൻസ്ഫർ ചെയ്യാനാവും.
നാട്ടിലെ ഐ.സി.ഐ.സി.ഐ., ഫെഡറൽ എന്നീ രണ്ട് ബാങ്കുകളിലായാണ് റഹീമിനായി സമാഹരിച്ച തുകയുള്ളത്. ഈ തുക ഇതുവരെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടില്ല. നടപടിക്രമങ്ങൾ തുടരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
വിദേശകാര്യ മന്ത്രാലയം റിയാദിലെ ഇന്ത്യൻ എംബസിയിലേക്കും പിന്നീട് കോടതി മേൽനോട്ടത്തിൽ സ്പോൺസറുടെ കുടുംബത്തിന്റെ അക്കൗണ്ടിലേക്കുെത്തിക്കാമെന്നാണ് കരുതുന്നത്. അക്കൗണ്ടിൽ അയക്കുന്നതിന് ബദലായി പണം കോടതിയിലോ ഗവർണറേറ്റിലോ ചെക്കായി നൽകുന്ന പതിവുമുണ്ട്. ഇക്കാര്യത്തിൽ കോടതി നിർദേശം അനുസരിച്ച് ഇന്ത്യൻ എംബസി പ്രവർത്തിക്കും. പണം എങ്ങനെയാണ് കൈമാറേണ്ടതെന്ന് അടുത്ത സിറ്റിങ്ങിൽ കോടതി നിർദേശിക്കുമെന്നാണ് നിയമസഹായ സമിതി പ്രതീക്ഷിക്കുന്നത്. അതിനുശേഷം റിവ്യൂ ഹർജി ഫയൽ ചെയ്ത് വധശിക്ഷ ഒഴിവാക്കുന്ന നടപടികളിലെക്ക് കടക്കും. സ്പോൺസറുടെ കുടുംബം മാപ്പു നൽകാമെന്ന് അറിയിച്ചതോടെ മോചനത്തിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ.
സമാഹരിച്ച തുകയുടെ സമ്പൂർണ ഓഡിറ്റ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനുള്ള അംഗീകാരം നേടുന്നതിനായി റഹീം നിയമ സഹായസമിതി അംഗങ്ങൾ ശനിയാഴ്ച രാമനാട്ടുകരയിൽ യോഗം ചേർന്നിരുന്നു . ശേഷം ധനസമാഹരണയജ്ഞത്തിലൂടെ ലഭിച്ച തുകയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അറിയിക്കുമെന്നായിരുന്നു തീരുമാനം . ഇതിനിടയിലാണ് ഇപ്പോൾ പുതിയ പ്രതിസന്ധി കടന്നു വന്നത്