വേനൽ മഴയിൽ തുള്ളിച്ചാടി കെ.എസ്.ഇ.ബി ;‘KSEB കാട്ടുകള്ളന്മാർ’ എന്ന് മുൻ ഡിജിപി ശ്രീലേഖ
മഴ എത്തുമെന്ന പ്രതീക്ഷയിൽ കടുത്ത നിയന്ത്രണം ഒഴിവാക്കാൻ ഒരുങ്ങി കെ എസ് ഇ ബി . എന്നാൽ വൈധ്യുത നിരക്ക് കുറയുന്ന കാര്യത്തിൽ പരിഹാരം കണ്ടിട്ടിട്ടില്ല .നിരക്ക് ഇനിയും വര്‍ധിക്കും .ഒപ്പം സർചാർജുമ് തുടരും. എന്നാൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാൽ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തീരുമാനിക്കുകയും ചെയ്തു. വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രാദേശിക നിയന്ത്രണവും കുറയും.
വേനൽ മഴ ഇനിയും ശ്ക്തമാകുന്നതും ഒപ്പം തന്നെ കാലവർഷവും എത്തുന്നത് കെ എസ് ഇ ബിക്ക് ശുഭ പ്രതീക്ഷയാണ് നൽകുന്നത് . വേനൽ മഴയെത്തുടർന്നു വൈദ്യുതി ആവശ്യത്തിൽ കുറവുണ്ടായിരിക്കുകയാണ് ഇപ്പോൾ . ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാൾ 493 മെഗാവാട്ട് കുറവ് ആണ് ഇത് . പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി ആയിരുന്നതു ബുധനാഴ്ച അൽപം കുറഞ്ഞ് 10.914 കോടി യൂണിറ്റായി മാറി . ഉപയോഗം കുറയ്ക്കണമെന്ന kseb യുടെ അഭ്യർത്ഥനയോടു ജനങ്ങൾ സഹകരിക്കുന്നുണ്ട് എന്നും യോഗത്തിൽ വിലയിരുത്തി. പ്രതിസന്ധി വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. ഇതോടെ ലോഡ് ഷെഡിങ് ഉണ്ടാകില്ല എന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ് .
മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്നുമുള്ള മുന്നറയിപ്പ്. ഇതും പ്രതീക്ഷയോടെ ആണ് കെ എസ് ഇ ബി കാണുന്നത് . പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ കഴിയുന്നതിനാൽ എത്ര വിലയായാലും വാങ്ങാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ കൂടിയാണ് ലോഡ് ഷെഡിങ് വേണ്ടെന്ന് വച്ചത്. എന്നാൽ ഈ വില കൂടുതൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുകയും ചെയ്യും.വൻകിട വൈദ്യുതി ഉപയോക്താക്കൾ, ജല അഥോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വരുത്തിയതും തുണയായി.ഒപ്പം മിക്ക സ്വകാര്യ സ്ഥാപനങ്ങളും പീക്ക് സമയത്തെ ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കിയതും ഗുണകരമായി . ട്രാൻസ്ഫോമറിന്റെയും മറ്റു സാമഗ്രികളുടെയും ക്ഷാമം ഉണ്ടെന്ന യൂണിയൻ നേതാക്കളുടെ പരാതിയും പരിഹരിക്കും. ഒപ്പം കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ നിന്നു ട്രാൻസ്ഫോമർ ലഭ്യമാകാത്ത സാഹചര്യത്തിൽ മറ്റു സ്ഥാപനങ്ങളിൽനിന്നു വാങ്ങാനും തീരുമാനിചു. .കേടായ മീറ്ററുകൾക്കു പകരം മീറ്റർ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് അടിയന്തര ആവശ്യത്തിനു പ്രാദേശികമായി സാധനസാമഗ്രികൾ വാങ്ങുന്നതിനുണ്ടായിരുന്ന നിയന്ത്രണം മാറ്റുകയും ചെയ്തു. വോൾട്ടേജ് പ്രശ്നവും വൈദ്യുതി മുടക്കവുമുള്ള മേഖലകളിൽ പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിക്കാനും തീരുമാനം ഉണ്ടാകും.
അതെ സമയം തന്നെ കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ആര് ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക പതിനായിരം രൂപയിലെത്തിയതായി ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു. സോളാര്‍ പാനല്‍വെച്ച ആദ്യമാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിന് നല്‍കേണ്ടിവന്ന ബില്‍ത്തുകയില്‍ കുറവ് വന്നെങ്കിലും ഇപ്പോള്‍ ബില്‍ തുക സോളാർ വക്കുന്നതിന് മുൻപുള്ളതിനെക്കാള്‍ കൂടുതലായെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. പ്രതിമാസം 500 മുതല്‍ 600 യൂണിറ്റ് സോളാര്‍ വൈദ്യുതി കെഎസ്ഇബിയ്ക്ക് നല്‍കുന്നുണ്ടെന്നും എന്നാല്‍ 200, 300 യൂണിറ്റായി മാത്രമേ കെഎസ്ഇബി കണക്കാക്കുകയുള്ളൂവെന്നും സോളാര്‍ വെക്കുമ്ബോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലതെന്നും ആണ് ശ്രീലേഖ ഐ പി എസ അഭിപ്രായപ്പെടുന്നത് .