ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനും പാക് ഭീകരവാദത്തിനും പരിഹാരം കണ്ടെത്തും; മന്ത്രി എസ് ജയശങ്കര്‍
ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങള്‍ക്കും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും തുടരുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തിനും പരിഹാരം കണ്ടെത്തുന്നതിലായിരിക്കും രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
മൂന്നാം മോദി സർക്കാരില്‍ വിദേശകാര്യ വകുപ്പില്‍ തുടർച്ചയായി രണ്ടാം തവണ അധികാരമേറ്റെടുക്കുന്നതിന് മുമ്ബ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജയശങ്കറിന്റെ പ്രതികരണം.
“ചൈനയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ശ്രദ്ധ ഇപ്പോഴും തുടരുന്ന അതിർത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലായിരിക്കും. പാകിസ്ഥാനുമായി വർഷങ്ങളായി നിലനില്‍ക്കുന്ന അതിർത്തി കടന്നുള്ള ഭീകരതയുടെ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു… അതിനുള്ള ഒരു പരിഹാരം എങ്ങനെ കണ്ടെത്താം. അത് നയമാകില്ല.” ജയശങ്കർ പറഞ്ഞു.