മഹാരാഷ്ട്രയില് ഡയപര് നിര്മാണ ഫാക്ടറിയില് തീപിടിത്തം
Posted On June 11, 2024
0
310 Views
മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി താലൂക്കിലെ ഡയപർ നിർമാണ ഫാക്ടറിയില് തീപിടിത്തം.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സദാശിവ് ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ ഒന്നാം നിലയില് തീപിടിത്തമുണ്ടായത്.
മിനിറ്റുകള്ക്കകം മൂന്ന് നില കെട്ടിടം മുഴുവൻ അഗ്നിക്കിരയായി.
ഭിവണ്ടി, കല്യാണ്, താനെ എന്നിവിടങ്ങളില് നിന്ന് നിരവധി ഫയർ എഞ്ചിനുകള് തീ കെടുത്താൻ സ്ഥലത്തെത്തിയെങ്കിലും പ്രദേശത്ത് ജലവിതരണം കുറവായതിനാല് തീയണക്കാനുള്ള ശ്രമങ്ങള് തടസ്സപ്പെട്ടു. ഒരു മണിക്കൂര് നീണ്ട പരിശ്രമത്തിന് ഒടുവില് തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.












