കെ.എസ്.ആര്.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു. എം.സി റോഡില് പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആര്.ടി.സി ബസിലെ 25 ഓളം യാത്രക്കാര്ക്ക് പരുക്കേറ്റു.
കെ.എസ്.ആര്.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ചു. എം.സി റോഡില് പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആര്.ടി.സി ബസിലെ 25 ഓളം യാത്രക്കാര്ക്ക് പരുക്കേറ്റു.
കണ്ടെയ്നര് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. ആലപ്പുഴ ഡെന്റൽ കോളജ് ആശുപത്രിയിലെ ഡോക്ടര് അനസ് ആണ് മരിച്ചത്. അനസിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഡോക്ടര്ക്ക് പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കുറുവന്തോട് ദേശീയപാതയിലായിരുന്നു അപകടം.
പാലക്കാട് ദീര്ഘദൂര സര്വിസ് നടത്തുന്ന സ്വകാര്യ ട്രാവല്സിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവാഴിയോട് കാര്ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് ഇറക്കത്തില് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീവനക്കാര് ഉള്പ്പെടെ 38 പേരാണ് ബസിലുണ്ടായിരുന്നത്. നേരത്തെ രണ്ടുപേര് മരിച്ചതായി ഒറ്റപ്പാലം എം.എല്.എ പ്രേംകുമാര് പറഞ്ഞിരുന്നു. എന്നാല്, ഒരു […]
കണ്ണൂരില് വാഹനാപകടത്തില് രണ്ട് പേര് മരിച്ചു. തളാപ്പില് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്ച്ചെയാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കാസര്കോഡ് കുട്ലു സ്വദേശികളാണിവര്. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ലോറിക്കടിയില് കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം. കണ്ണൂര് ധര്മ്മശാലയില് ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. തൃശൂര് ചേര്പ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. പാര്ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പാര്ക്ക് ചെയ്ത ലോറിക്കടിയില് കിടന്നുറങ്ങുകയായിരുന്നു ഇയാള്. എന്നാല് ഇതിനിടെയാണ് […]
മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആം ആദ്മി നേതാവിനെതിരെ കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസണെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രി കൊല്ലം കാങ്കത്തുമുക്കിലായിരുന്നു അപകടം. വിനോദ് മാത്യു സഞ്ചരിച്ച വാഹനം ഒരു സിഗ്നൽ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇയാളെ നാട്ടുകാർ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ വിനോദ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി വഴക്കിട്ടതിനെ തുടർന്നാണ് […]
ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്കു സമീപം മധ്യധരണ്യാഴിയില് കപ്പല് മുങ്ങി 41 കുടിയേറ്റക്കാര് മരിച്ചതായി റിപ്പോര്ട്ട്. നാലുപേര് രക്ഷപ്പെട്ടുവെന്നും റിപ്പോര്ട്ടിൽ പറയുന്നു. ഐവറി കോസ്റ്റ്, ഗിനിയ എന്നിവിടങ്ങളില്നിന്നുള്ള മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് രക്ഷപ്പെട്ടത്. മൂന്നു കുട്ടികളടക്കം 45 പേരാണ് കപ്പലിലുണ്ടായിരുന്നത്. ടുണീഷ്യയിലെ സ്ഫാക്സില്നിന്ന് വ്യാഴാഴ്ച പുറപ്പെട്ട കപ്പല് മണിക്കൂറുകള്ക്കുശേഷം മുങ്ങുകയായിരുന്നു. ഇറ്റാലിയൻ തീരസംരക്ഷണ ഞായറാഴ്ച റിപ്പോര്ട്ട് […]
പാലക്കാട് നെന്മാറയില് ഇലക്ട്രിക് സ്കൂട്ടര് കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്കൂട്ടര് ആണ് കത്തിയത്. ഹസീനയും ഭര്ത്താവ് റിയാസും വാഹനത്തില് വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില് വെച്ച് വാഹനത്തില് നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്പ്പെട്ടു. തുടര്ന്ന് വാഹനം നിര്ത്തി ഇരുവരും സ്കൂട്ടറില് നിന്നിറങ്ങി. ഉടനെ തന്നെ വാഹനത്തിൽ തീ പടര്ന്നുപിടിക്കുകയായിരുന്നു. കൊല്ലങ്കോടു നിന്നും ഫയര്ഫോഴ്സ് […]
കോട്ടയം പാണ്ടൻചിറയില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്ക്ക് ഗുരുതരമായി പരുക്കേറ്റു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം ഓട്ടക്കുന്ന് വീട്ടില് സാബുവിനാണ് പൊള്ളലേറ്റത്. യാത്ര കഴിഞ്ഞ് വീടിന് സമീപമെത്തിയപ്പോള് കാറിന് വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. വീടിന്റെ എകദേശം 20 മീറ്റര് അകലെ വച്ചാണ് അപകടം ഉണ്ടായത്. കാറില് സാബു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകട കാരണം വ്യക്തമല്ല. ചങ്ങനാശ്ശേരിയില് […]
ചാലക്കുടി പരിയാരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കുറ്റിക്കാട് തുമ്പരത്ത് കുടിയില് രാഹുൽ മോഹൻ (24), മുണ്ടൻ മാണി സനൽ സോജൻ (21) എന്നിവരാണു മരിച്ചത്. ചാലക്കുടിയില് നിന്നു കുറ്റിക്കാട്ടേക്കു ജോലി കഴിഞ്ഞു വരുമ്പോൾ പരിയാരം അങ്ങാടിയില് വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 10 ഓടെയായിരുന്നു അപകടം. നാട്ടുകാര് […]
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.