നിതിന്‍ ഗാഡ്കരിയെ ഭീഷണിപ്പെടുത്തിയ ഗുണ്ട ; കര്‍ണ്ണാടക കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ‘പാകിസ്ഥാന് സിന്ദാബാദ്’ വിളി; ഗുണ്ടയ്ക്ക് അഭിഭാഷകരുടെ തല്ല്
ബെംഗളൂരു: ഷക്കീല്‍ എന്ന ഗുണ്ടാസംഘത്തില്‍പ്പെട്ട കൊടുംക്രിമിനല്‍ കോടതിയില്‍ വെച്ച് പാകിസ്ഥാന് സിന്ദാബാദ്’ വിളിച്ചപ്പോള്‍ അഭിഭാഷകര്‍ പൊതിരെ തല്ലി.
കര്‍ണ്ണാടകയിലെ ബെല്‍ഗാവി ജില്ലാ കോടതിയില്‍ വെച്ചായിരുന്നു സംഭവം.
2018ലെ ഒരു കേസ് കേള്‍ക്കാന്‍ എത്തിയതായിരുന്നു ജയേഷ് പൂജാരി എന്ന ഷക്കീല്‍. ഇയാളെ കോടതിയില്‍ ഹാജരാക്കുന്ന സമയത്തായിരുന്നു പാകിസ്ഥാന് സിന്ദാബാദ് വിളി.
കേന്ദ്രമന്ത്രി നിതിന്‍ ഗാഡ് കരിയെ ഭീഷണിപ്പെടുത്തിയതും രണ്ടു പേരെ കൊല ചെയ്തതും ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്.
കുറച്ചുനാള്‍ മുന്‍പ് കര്‍ണ്ണാടകയില്‍ ഒരു കോണ്‍ഗ്രസ് നേതാവിന് രാജ്യസഭാ അംഗമായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴും കര്‍ണ്ണാടക നിയമസഭയ്ക്ക് മുന്പില് അനുയായികളില്‍ ചിലര്‍ പാകിസ്ഥാന് സിന്ദാബാദ് മുഴക്കിയിരുന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഭരണം വന്ന ശേഷം ഇസ്ലാമിക മൗലിക വാദികള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്.