രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് 82 വര്ഷം കഠിനതടവ്
Posted On June 15, 2024
0
216 Views

രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പയ്യന്നൂര് സ്വദേശിക്ക് 82 വര്ഷം കഠിനതടവും 1.92 ലക്ഷം പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതി.
പെരുമ്ബ അമ്ബലത്തറ വെള്ളൂര് സ്വദേശി എസ്.പി. അബ്ദുല് മുസവീറിനെയാണ് ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 2016ലാണ് സംഭവം. വീട്ടില് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു. അന്നത്തെ പയ്യന്നൂര് സി.ഐ മഹേഷ് കെ. നായരും എസ്.ഐ പി. വിജേഷുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്പ്പിച്ചത്.