ബാര്‍ ജീവനക്കാരനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ: എഫ് ഐ ആര്
കോഴിക്കോട് | താമരശ്ശേരിയില്‍ ബാര്‍ സെക്യൂരിറ്റി ജീവനക്കാരന് വിജുവിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് എഫ് ഐ ആര്.
വിജുവിനോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം.
പ്രതിക്കായി ഊര്‍ജിത അന്വേഷണം നടത്തിവരികയാണ് പോലീസ്. കഴുത്തിനു കുത്തേറ്റ വിജു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. ബൈക്കില്‍ ബാറിലെത്തിയ ഒരാള്‍ വിജുവുമായി വഴക്കിട്ടു. തര്‍ക്കത്തിനിടെ ഇയാള്‍ വിജുവിനെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. അക്രമത്തിനു ശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജുവിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു