വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
ബെംഗലൂരു: വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സന് (52) ദാരുണാന്ത്യം.
ബെംഗലൂരുവിലെ കോത്തനൂരില്‍ ഉള്ള ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രാവിലെ 11.15 ന് ആണ് സംഭവം.
കോത്തനൂരിലെ കനകശ്രീ ലേ ഔട്ടില്‍ ഉള്ള എസ്എല്‍വി പാരഡൈസ് എന്ന ഫ്ലാറ്റില്‍ ആയിരുന്നു ഡേവിഡ് ജോണ്‍സണും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നാലാം നിലയിലെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്. ജോണ്സണ് താഴേക്ക് വീഴുമ്ബോള്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
പേസ് ബൗളറായിരുന്ന ജോണ്സണ് ഇന്ത്യക്ക് വേണ്ടി 1996-ല്‍ രണ്ട് ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയില്ലായ്മമൂലം പിന്നീട് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടിയാണ് ജോണ്സണ് കളിച്ചിരുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കോച്ചിംഗിലും ജോണ്സണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.