അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ജാമ്യം ഡല്ഹി ഹൈക്കോടതി താത്കാലികമായി സ്റ്റേചെയ്തു
Posted On June 21, 2024
0
357 Views
മദ്യനയക്കേസില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം ഡല്ഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം ഡല്ഹി ഹൈക്കോടതി സ്റ്റേ ചെയ്തു.
അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.
ഹൈക്കോടതിയില് വാദം പുരോഗമിക്കുകയാണ്. വാദത്തിന് ശേഷം ഇന്ന് ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.













