ലെഗ് പീസ് നൽകിയില്ല ; കല്യാണപ്പന്തൽ യുദ്ധക്കളം ആയി
പൊതുവെ ഭക്ഷണപ്രിയരായിട്ടാണ് നമ്മൾ ഇന്ത്യക്കാർ അറിയപ്പെടുന്നത് . അതിനു കാരണം ഉണ്ട് . ഇന്ത്യയിൽ നിലവിലുള്ള എല്ലാ ഭക്ഷണങ്ങളും കഴിച്ചിട്ടുള്ള ഒരു ഇന്ത്യക്കാരൻ പോലും കാണില്ല . കാരണം അത്രത്തോളം വൈവിധ്യമാർന്ന , എണ്ണിയാലൊടുങ്ങാത്തത്ര വ്യത്യസ്ത തരാം ഭക്ഷണങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത് . മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി , പല തരം സംസകാരങ്ങളിൽ ഉപ്പെടുന്ന വ്യത്യ്സ്തരായ മനുഷ്യർ ഉള്ളതാണ് ഭക്ഷണത്തിൽ ഇത്രതോളം വൈവിധ്യം നമുക്കുണ്ടാകാൻ കാരണം . അതിൽ തന്നെ ഭക്ഷണത്തിൽ ഏറ്റവും ജനപ്രിയമായ ഒരു ഇനം പറയാൻ പറഞ്ഞാൽ ആദ്യം തന്നെ പറയുന്ന പേരുകളിൽ ഒന്ന് ആയിരിക്കും ബിരിയാണി . അത് സൗത്ത് ഇന്ത്യയിൽ ആയാലും നോർത്ത് ഇന്ത്യയിൽ ആയാലും ബിരിയാണി എന്നാൽ ഇന്ത്യക്കാർക്ക് അത്രത്തോളം പ്രിയപ്പെട്ട ഭക്ഷണമാണ് . എന്നാൽ ആ ബിരിയാണിയിൽ പീസ് അല്പം കുറഞ്ഞു പോയാൽ നമ്മുടെ മുഖം മാറും ..ഒരു കല്യാണത്തിന് പോയാൽ ചേട്ടാ രണ്ടു പീസ് കൂടി എന്ന് പറയുന്നതിൽ ഒരു അഭിമാനക്കേടും നമ്മൾ വിചാരിക്കില്ല . അതെന്റെ അവകാശം ആണെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് പീസ് ചോദിക്കുന്നത് . ഇപ്പോൾ ഇതാ ബിരിയാണിയിലെ ആ പീസുമായ് ബന്ധപ്പെട്ടിട്ടുള്ള ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . അത് ഇങ്ങനെയാണ് . ചിക്കൻ ബിരിയാണിയിൽ ലെഗ് പീസ് ഇല്ലാത്ത വിഷയം അവസാനിച്ചത് കൂട്ടത്തല്ലിൽ . ഉത്തർപ്രദേശിലെ ബരേലിയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിനിടയ്ക്കാണ് ബിരിയാണിയിൽ ലെഗ് പീസ് ഇല്ല എന്ന കാരണത്താൽ കൂട്ടത്തല്ല് നടന്നത് . വരന്റെ യും വധുവിന്റെയും ബന്ധുക്കൾ തമ്മിലാണ് കല്യാണ വീട് , യുദ്ധക്കളം ആക്കിയത് . വരന്റെ ബന്ധുക്കൾ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം . ഭക്ഷണം കഴിക്കുന്നതിനിടയിൽ നേരത്തെ പറഞ്ഞത് പോലെ വളരെ ലളിതമായിട്ട് ചേട്ടാ ഒരു ലെഗ് പീസ് എന്ന് പറഞ്ഞു തുടങ്ങിയിടത്തു നിന്നാണ് പ്രശ്നത്തിന്റെ ആരംഭം . വരന്റെ വീട്ടുകാർ ആവശ്യപ്പെട്ട ലെഗ് പീസ് നൽകാൻ ഭക്ഷണം വിളമ്പാൻ നിന്ന വധുവിന്റെ ബന്ധുക്കൾ നീരസം കാണിച്ചു . തുടർന്ന് ആണ് ഇരു കൂട്ടരും വാഗ്വാദത്തിലേക്ക് കടന്നതും , പിന്നീട് കൂട്ടത്തല്ലിൽ അവസാനിച്ചതും . കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. പക്ഷെ കാര്യം നിസാരം ആണെങ്കിലും , നടന്ന തല്ലു അത്ര നിസാരമല്ല . വലിയ രീതിയിലുള്ള സംഘട്ടനം തന്നെയാണ് കല്യാണ വീട്ടിൽ അരങ്ങേറിയത് . ഉന്തും , തല്ലും , ചവിട്ടും , കുത്തും പോരാതെ കസേരകളും , ബിരിയാണി ചേമ്പും ഉപയോഗിച്ച് വരെ പരസ്പരം ഇരു കൂട്ടരും ആക്രമണം അഴിച്ചു വിട്ടു . ഒടുവിൽ പിടിച്ചു മാറ്റാൻ കല്യാണ ചെറുക്കൻ തന്നെ ഇറങ്ങി വരേണ്ടി വന്നു . വിവാഹത്തിൽ പങ്കെടുത്തവർ തന്നെയാണ് വീഡിയോ പകർത്തിയതും , സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും . എന്തായാലും രാജ്യമൊട്ടാകെ ഉള്ള പ്രധാനമാധ്യങ്ങളെല്ലാം അപൂർവ സംഭവം എന്ന രീതിയിൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കേരളം ഒഴികെ . കാരണം കേരളീയർക്കു ഇതൊന്നും അത്ര വലിയ പുതുമയുള്ള ഒരു വാർത്ത അല്ല . നിരവധി വാർത്തകൾ ആണ് കേരളത്തിൽ ഇത്തരത്തിൽ ഇടവിട്ട് പ്രത്യക്ഷപെടാറുള്ളത് . ലെയ്സിനും , പപ്പടത്തിനും , ചായയിൽ മധുരം കുറഞ്ഞതിനുമൊക്കെ പൊരിഞ്ഞ അടി ഉണ്ടാകുന്ന വാർത്തകൾ ഒക്കെ ഇവിടുത്തെ സ്ഥിരം കാഴ്ച്ചയിൽ ഉൾപ്പെട്ടതാണ് . അതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹമാധ്യങ്ങളിൽ കാണാൻ കഴിയും . കൂടുതലും കേരളത്തിലെ തെക്കൻ ജില്ലകൾ ആണ് ഈ ട്രോളുകൾക്കു വിധേയരാകാറുള്ളതും . എന്തായാലും ബറേലിയിലെ ഉണ്ടായ സംഭവം പിന്നീട് പരിഹരിച്ചു എന്നാണ് അറിയാൻ കഴിയുന്നത് . സംഭവത്തിനു ശേഷം ഇരു കൂട്ടരും വിവാഹ ചടങ്ങുകൾ തുടങ്ങാനും , അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി ഒരുമിച്ചു ചടങ്ങുകളിൽ പങ്കെടുക്കാനും തീരുമാനിക്കുകയായിരുന്നു .അങ്ങനെ തുടക്കം അക്രമാസക്തമായ കല്യാണം പിന്നീട് സന്തോഷത്തോടെ പൂർത്തിയാക്കി , നിരവധി കമെന്റുകൾ ആണ് സംഘട്ടന ദൃശ്യങ്ങൾക്ക് താഴെ വന്നത് .. വിവാഹ ജീവിതത്തിലേക്ക് ഉള്ള അവിസ്മരണീയമാ തുടക്കം ആണ് ഇതെന്നാണ് വീഡിയോയ്ക്ക് വന്ന കമന്റുകളിൽ ഒന്ന് .. സംഭവ സ്ഥലത്തു വെച്ച് തന്നെ പ്രശ്നം പരിഹരിച്ചതിനാൽ വിഷയത്തിൽ പോലീസ് ഇടപെട്ടില്ല . സംഭവത്തെ കുറിച്ച് അറിഞ്ഞെന്നും , എന്നാൽ ഔദ്യോഗികമായി പരാതികൾ ഒന്നും ലഭിക്കാത്തതിനാൽ ആണ് കേസ് എടുക്കാത്തതെന്നും , അത്തരത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് ന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രതികരണം.
https://x.com/rahulroushan/status/1805194729929556227