ഭൂമി കുംഭകോണ കള്ളപ്പണ കേസ്; ഹേമന്ത് സോറന് ജാമ്യം
Posted On June 28, 2024
0
202 Views

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസില് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുഭവിച്ചത്.
ഝാർഖണ്ഡ് മുക്തി മോർച്ച നേതാവിനെ ജനുവരിയിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയില് 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.