ഇരകള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കുന്നതാണ് പുതിയ ക്രിമിനല്‍ നിയമം; അമിത് ഷാ
പുതിയ ക്രിമിനല്‍ നിയമങ്ങളിലൂടെ വേഗത്തില്‍ നീതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു.
ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം പൂർണമായി സ്വദേശവല്ക്കരിച്ചിരിക്കുന്നത് സ്വാതന്ത്രത്തിന് ശേഷം ആദ്യമായാണ് എന്ന് പറഞ്ഞ അമിത് ഷാ അർദ്ധ രാത്രി മുതല്‍ നിയമം നടപ്പാക്കിത്തുടങ്ങിയെന്നും, ഇനി മുതല്‍ ക്രിമിനല്‍ നിയമങ്ങള്‍ ബി എൻ എസ്, ബി എൻ എസ് എസ്, ബി എസ് എ എന്ന് വിശേഷിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു. പ്രഥമ പരിഗണന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ക്കാണ് എന്ന് പറഞ്ഞ അദ്ദേഹം, പുതിയ നിയമത്തിലൂടെ വേഗത്തില്‍ നീതി നടപ്പാകാനാകുമെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഗ്വാളിയോറിലാണ് എന്ന് പറഞ്ഞ അമിത് ഷാ, ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡല്‍ഹിയിലാണെന്ന വാർത്ത തെറ്റാണെന്നും പറയുകയുണ്ടായി.