മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു
Posted On July 2, 2024
0
422 Views
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു.
എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരും.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അളവ് ഗണ്യമായി കുറയുന്നുണ്ട്. കേരള തീരത്തുണ്ടായിരുന്ന ന്യൂനമര്‍ദ പാത്തിയുടെയും ചക്രവാത ചുഴലിയുടെയും സ്വാധീനം കുറഞ്ഞതായാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഇതോടൊപ്പം പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതും മഴ കുറയുന്നതിന് ഇടയാക്കി.
Trending Now
An anthem forged in fire!👑🔥
October 29, 2025













