ഓഹരി വിപണി തട്ടിപ്പ്: കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 4.8 കോടി രൂപ
കോഴിക്കോട് സ്വദേശിയായ സംരംഭകന് വ്യാജ ഷെയർ ട്രേഡ് ആപ് തട്ടിപ്പിലൂടെ നഷ്ടമായത് 4.8 കോടി രൂപ. സൈബർ പോലീസ് സംഭവത്തില്‍ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തട്ടിപ്പുകാർ ഇയാളെ ബന്ധപ്പെടുന്നത് വാട്സ് ആപ്പ് വഴിയാണ്. തുടർന്നാണ് മൊബൈല്‍ ഫോണില്‍ ചില ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്യിപ്പിക്കുകയും, തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി നല്കിയ വിവിധ അക്കൗണ്ടുകളില്‍ ഇയാള്‍ പണം നിക്ഷേപിക്കുകയും ചെയ്തത്. പോലീസ് സംശയിക്കുന്നത് തട്ടിപ്പിന് പിന്നില്‍ രാജ്യാന്തര സംഘം തന്നെ ഉള്ളതായാണ്. ഈ പണം പോയിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ 24 അക്കൗണ്ടുകളിലേക്കാണ്. സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. സോഷ്യല്‍ മീഡിയ വഴിയാണ് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിവരം കോഴിക്കോട് സ്വദേശിയായ സംരംഭകന് ലഭിച്ചത്.