സഹകരണ സൊസൈറ്റിയില്‍ 10 കോടിയുടെ തട്ടിപ്പ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
Posted On August 24, 2024
0
176 Views

നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തകരപ്പറമ്ബിലുള്ള തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അംഗങ്ങളുടെ പേരിലാണ് കേസ്.
ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോർഡിലുള്ളത്. മൂന്ന് കേസുകളാണ് പരാതിയില്‍ പൊലീസ് എടുത്തത്. അഡ്മിനിസ്ട്രേറ്റർ ഭരണമാണ് നിലവില്‍ സൊസൈറ്റിലെന്നും ബോർഡംഗങ്ങള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025