പീഡന ആരോപണം; മുകേഷ് എംഎല്എ സ്ഥാനം രാജിവെക്കണം: ആനി രാജ
Posted On August 27, 2024
0
451 Views
പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ നേതാവ് ആനി രാജ.
മുകേഷ് സ്വയം മാറി നിന്നില്ലെങ്കില് മാറ്റി നിർത്തി അന്വേഷിക്കണം. അമ്മയിലെ കൂട്ട രാജി അനിവാര്യമായിരുന്നു.
മുകേഷ് സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. അല്ലെങ്കില് അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങള് സംശയിക്കും. അത്തരം സംശയങ്ങള് ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ആനി രാജ വ്യക്തമാക്കി.












