പിതാവിന്റെ കാര്‍ കത്തിച്ച മകന് അറസ്റ്റില്‍
പിതാവ് കാര്‍ ഓടിക്കാന്‍ നല്‍കാത്തതിന് ലൈസന്‍സ് ഇല്ലാത്ത മകന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കാത്തിച്ചു.
കാര്‍ കത്തിച്ചെന്ന പിതാവിന്റെ പരാതിയില്‍ മകനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിന്‍ഹാജ് (21) ആണ് അറസ്റ്റിലായത്. ലൈസന്‍സിലാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കാര്‍ കത്തിക്കാന്‍ കാരണമെന്ന് പോലീസ് കണ്ടെത്തി.
ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ മകന് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പിതാവ്.